ലിയോയുടെ കേരളത്തിലെ കളക്ഷന്‍ കണക്കുകള്‍ പുറത്ത്

റിലീയിന് മുന്‍മ്പേ പ്രീ റിലീസ് ഹൈപ്പ് കിട്ടിയ ചിത്രമാണ് ലിയോ. തെന്നിന്ത്യന്‍ സിനിമയില്‍ ഇനി വരാനിരിക്കുന്ന ചിത്രങ്ങളൊക്കെ താരതമ്യം ചെയ്യപ്പെടുക ലിയോയുമായി ആവും.ലോകേഷ് കനകരാജും വിജയ്യും ഒന്നിച്ച ചിത്രം റിലീസിനു മുന്നേയുള്ള സൂചനകള്‍ ശരിവയ്ക്കും വിധമാണ് മുന്നേറുന്നത്. കേരള ബോക്‌സ് ഓഫീസില്‍ ഓപ്പണിംഗ് കളക്ഷനിലെ റെക്കോര്‍ഡും ലിയോയുടെ പേരിലാണ് ഇപ്പോള്‍. വിജയ്‌യുടെ ലിയോ റിലീസിന് 12 കോടി രൂപയാണ് കേരളത്തില്‍ നിന്ന് നേടിയത്. കേരളത്തിലെ ലിയോയുടെ മൂന്ന് ദിവസത്തെ കളക്ഷന്‍ റിപ്പോര്‍ട്ട് ട്രേഡ് അനലിസ്റ്റുകള്‍ പുറത്തുവിട്ടു.

കേരളത്തില്‍ ലിയോ റിലീസിന് 12 കോടി നേടി റെക്കോര്‍ഡ് നേട്ടത്തില്‍ എത്തിയപ്പോള്‍ രണ്ടാം ദിവസം 5.85 കോടിയും മൂന്നാം ദിവസം ഏഴ് കോടിയുമാണ്. കേരളത്തില്‍ നിന്ന് ആകെ 24.85 കോടി രൂപയാണ് ലിയോ നേടിയിരിക്കുന്നത് എന്നാണ് ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ട്. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടി നേടുക എന്ന റെക്കോര്‍ഡിലേക്ക് ഇന്ന് ലിയോ എത്തും എന്നും റിപ്പോര്‍ട്ടുണ്ട്. ഇതിനകം ഇന്ത്യയില്‍ നിന്ന് 100 കോടി രൂപ എന്ന നേട്ടത്തില്‍ ലിയോ എത്തിയിട്ടുണ്ട്.

പാര്‍ഥിപന്‍, ലിയോ എന്നീ രണ്ട് കഥാപാത്രങ്ങളായി വിജയ് നിറഞ്ഞാടിയിരിക്കുന്നു എന്നതാണ് ദളപതി ആരാധകരെ ആവേശത്തിലാക്കുന്നത്. ലോകേഷ് കനകരാജിന് മികച്ച സിനിമാ അനുഭവം പകരാന്‍ സാധിച്ചു എന്നാണ് ലിയോ കണ്ടവര്‍ ഭൂരിഭാഗവും അഭിപ്രായപ്പെടുന്നത്. ദളപതി വിജയ്‌യുടെ നായികയായി തൃഷയെത്തിയ ചിത്രത്തില്‍ ഗൗതം വാസുദേവ് മേനോന്‍, ബാബു ആന്റണി, മാത്യു, അര്‍ജുന്‍, പ്രിയ ആനന്ദ്,സഞ്ജയ് ദത്ത് തുടങ്ങിയ താരങ്ങളും പ്രധാന കഥാപാത്രങ്ങളായുണ്ട്.

Top