7 മണിക്ക് ലിയോയുടെ സ്‌പെഷ്യല്‍ ഷോ അനുവദിക്കണമെന്ന നിര്‍മ്മാതാക്കളുടെ ആവശ്യം സര്‍ക്കാര്‍ തള്ളി

ലിയോക്ക് തമിഴ്‌നാട്ടില്‍ രാവിലെ 7 മണിക്ക് ഷോ ഉണ്ടാകില്ല. നിര്‍മാതാക്കളായ സെവന്‍ത് സ്‌ക്രീന്‍ സ്റ്റുഡിയോയുടെ ആവശ്യം തമിഴ്‌നാട് സര്‍ക്കാര്‍ തള്ളി. കഴിഞ്ഞ ദിവസം വൈകീട്ട് ചിത്രത്തിന്റെ നിര്‍മ്മാതാവ് ലളിത് കുമാറും, തീയറ്റര്‍ ഉടമകളും സര്‍ക്കാറുമായി ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ അവരുടെ നിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ തള്ളി. രാവിലെ 7 മണിക്ക് ആദ്യ ഷോ അനുവദിക്കില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. പുതുച്ചേരിയില്‍ രാവിലെ 7 മണിക്ക് ആദ്യ ഷോ അനുവദിച്ചിട്ടുണ്ടെന്ന നിര്‍മ്മാതാക്കളുടെ വാദം സര്‍ക്കാര്‍ അംഗീകരിച്ചില്ല.

പുലര്‍ച്ചെയുള്ള ഷോ അനുവധിക്കണമെന്ന ആവശ്യവുമായ് നിര്‍മ്മാതാവ് ലളിത് കുമാര്‍ ഹൈകോടതിയെ സമീപിച്ചിരുന്നു. പുല്‍ച്ചെയുള്ള ഷോ അനുവധിച്ചില്ല് മാത്രമല്ല രാവിലത്തെ ഷോയുടെ തീരുമാനം കോടതി സര്‍ക്കാരിന് വിടുകയും ചെയ്തു.

തീരുമാനം ഡിജിപിയുടെ അഭിപ്രായം പരിഗണിച്ചെന്നാണ് തമിഴ്‌നാട് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നത്. 7 മണി ഷോ സ്‌കൂള്‍ സമയത്ത് ഗതാഗത കുരുക്കുണ്ടാകുമെന്ന് ഡിജിപി സര്‍ക്കാറിനെ അറിയിച്ചു.ഈ ഷോയ്ക്കായി രാവിലെ 5 മുതല്‍ സുരക്ഷ ഒരുക്കേണ്ടി വരുമെന്നും ഡിജിപി വ്യക്തമാക്കിയതോടെയാണ് സര്‍ക്കാര്‍ ഈ തീരുമാനത്തിലേക്ക് എത്തിയത്. നിലവില്‍ തമിഴ്‌നാട്ടില്‍ വിജയ് ചിത്രം ലിയോയുടെ ആദ്യ ഷോ സമയം രാവിലെ 9 മണി ആയിരിക്കും.

നാളെയാണ് ലിയോയുടെ റിലീസ്. 9 മണിക്ക് തമിഴ്‌നാട്ടില്‍ ഷോ ആരംഭിക്കുന്നത് കേരളത്തിലും മറ്റും 4മണിക്ക് ഷോ ആരംഭിക്കുന്നതിനാല്‍ ചിത്രത്തെ നെഗറ്റീവായി ബാധിക്കുമോ എന്ന ആശങ്കയും നേരത്തെ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ നിര്‍മ്മാതാവ് ഉന്നയിച്ചിരുന്നു. കേരളത്തില്‍ പുല്‍ച്ചെ ഷോ അനുവധിച്ചിട്ടുള്ളതിനാല്‍ തമിഴ്‌നാട്ടില്‍ നിന്നുള്ള ഫാന്‍സിന്റെ കുത്തൊവുക്കും കേരളത്തിലേക്ക് പ്രതീക്ഷിക്കാം.

Top