തൃശ്ശൂര്‍: പാലപ്പിള്ളിയില്‍ ജനവാസ മേഖലയില്‍ ഇറങ്ങിയ പുലി പശുക്കുട്ടിയെ കൊന്നു. പാലപ്പിള്ളി കുണ്ടായിയിലാണ് പശുക്കുട്ടി കൊല്ലപ്പെട്ടത്. തൊഴുത്തില്‍ കെട്ടിയിട്ട പശുക്കുട്ടിയെയാണ് പുലിക്കുട്ടി ആക്രമിച്ചത്. കുണ്ടായി കുരിക്കില്‍ അലീമയുടെ പശുക്കുട്ടിയെയാണ് പുലി കൊലപ്പെടുത്തിയത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. പശുവിനെ കറക്കാന്‍ ചെന്ന വീട്ടുകാരാണ് പശുക്കുട്ടിയെ ചത്ത നിലയില്‍ കണ്ടത്. വിവരമറിഞ്ഞ് വനപാലകര്‍ സ്ഥലത്തെത്തി. പശുക്കുട്ടിയെ പിടികൂടിയത് പുലിയാണെന്ന് പിന്നീട് സ്ഥിരീകരിച്ചു. രണ്ടാഴ്ച മുന്‍പ് ഇതേ ഭാഗത്ത് പഞ്ചായത്തംഗം ഷീല ശിവരാമന്റെ പശുക്കുട്ടിയെ പുലി കൊന്നിരുന്നു.