സുല്‍ത്താന്‍ ബത്തേരിയില്‍ കെണിയില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടു; ജാഗ്രതാ നിര്‍ദ്ദേശം

സുല്‍ത്താന്‍ ബത്തേരി: വയനാട്ടിലെ സുല്‍ത്താന്‍ ബത്തേരിയില്‍ കെണിയില്‍ കുടുങ്ങിയ പുലി രക്ഷപ്പെട്ടു. വനപാലകര്‍ മയക്കുവെടി വയ്ക്കാനൊരുങ്ങിയപ്പോഴേക്കും കെണി പൊട്ടിച്ച് പുലി ് ഓടിപ്പോകുകയായിരുന്നു.

ജനവാസ മേഖലയിലാണ് സംഭവം എന്നതിനാല്‍ രക്ഷപ്പെട്ട പുലിയെ പിടികൂടാന്‍ ശ്രമം തുടരുമെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു.
പ്രദേശവാസികള്‍ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.

ബത്തേരി മൂലങ്കാവിലെ സ്വകാര്യ കൃഷിയിടത്തിലാണ് പുള്ളിപ്പുലി കെണിയില്‍ കുടുങ്ങിയത്.കൃഷി നശിപ്പിക്കാന്‍ വരുന്ന കാട്ടുപന്നിക്കായി വച്ച കെണിയില്‍ പുലി കുടുങ്ങിയതാണെന്നാണ് സംശയിക്കുന്നത്.

Top