കര്‍ണാടക മെഡിക്കല്‍ കോളേജില്‍ പുലിയിറങ്ങി

ര്‍ണാടകയിലെ മെഡിക്കല്‍ കോളജില്‍ പുലിയിറങ്ങി. ചാമരാജനഗര്‍ മെഡിക്കല്‍ കോളജിന്റെ ഹോസ്റ്റല്‍ ക്യാമ്പസിലാണ് പുലി എത്തിയത്. ഹോസ്റ്റല്‍ ഇടനാഴിയിലൂടെ പുലി നടക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

മെഡിക്കല്‍ കോളജില്‍ പുലിയിറങ്ങിയ വീഡിയോ ഫോറസ്റ്റ് ഓഫീസര്‍ പര്‍വീണ്‍ കാസ്വാന്‍ ഐഎഫ്എസാണ് ട്വിറ്ററില്‍ പങ്കുവച്ചത്. കരിമ്പുലിയെന്നാണ് അദ്ദേഹം കടുവയെ വിശേഷിപ്പിച്ചിരിക്കുന്നത്. ഒറ്റനോട്ടത്തില്‍ കരിമ്പുലിയാണെന്ന് തോന്നുമെങ്കിലും പിന്നീട് ഇത് സാധാരണ പുലിയാണെന്ന് സ്ഥിരീകരിച്ചു. പുലിയുടെ നിറവ്യത്യാസമാണ് ഈ സംശയത്തിന് കാരണം.

Top