അടി തെറ്റിയാൽ ആന അല്ല പുള്ളി പുലിയും വീഴും! അത് അങ്ങനെയാണ്

leopard

ടി തെറ്റിയാൽ ആരായാലും വീഴും. അതിപ്പോ ആന അല്ല പുള്ളി-പുലി ആയാലും വീഴും. ഇത് വെറും ഒരു പാഴഞ്ചൊല്ലു ഒന്നുമല്ല, മഹാരാഷ്ട്രയിൽ ശരിക്കും ഇങ്ങനെ ഒരു സംഭവം ഉണ്ടായി. അടി തെറ്റി ഒരു പുള്ളി പുലി വെള്ളത്തിൽ വീണു. അതും ഒരു കിണറ്റിൽ. കിണറ്റിൽ വീണ പുള്ളി പുലിയെ ഫോറെസ്റ് ഡിപ്പാർട്ടമെന്റും വൈൽഡ് ലൈഫ് എസ്. ഓ. എസ് എന്ന സംഘടനയും ചേർന്ന് രക്ഷിക്കുകയും ചെയ്തു.

ഏഴു വയസ്സു പ്രായമുള്ള ഒരു പുള്ളി പുലിയാണ് മഹാരാഷ്ട്രയിലെ ഒരു കിണറ്റിൽ വീണത്. മഹാരാഷ്ട്രയിലെ ഓട്ടൂറിലെ, യാദവ്വാടി ഗ്രാമത്തിലാണ് സംഭവം. അപകടത്തിൽ പെട്ടത് ഒരു പെൺ പുലിയാണ്. മുപ്പത് അടി ആഴത്തിൽ ഉള്ള ഒരു കിണറ്റിലാണ് പുലിയെ കണ്ടത്. പുലിയെ കണ്ട ഉടനെ തന്നെ, നാട്ടുകാർ ചേർന്ന്, വനം വകുപ്പിനെ വിവരം അറിയിച്ചു. വിവരം അറിഞ്ഞ ഉടൻ തന്നെ ഫോറെസ്റ് ഡിപ്പാർട്ടമെന്റും വൈൽഡ് ലൈഫ് എസ്. ഓ. എസ് എന്ന സംഘടനയും സ്ഥലത്ത് എത്തി.

പിന്നെ എല്ലാം വേഗത്തിലായി. രക്ഷപെടാൻ കഴിയാതെ അവശ നിലയിലായിരുന്ന പുലിക്ക് ഒരു തടി കൊണ്ട് നിർമ്മിച്ച ഏണി കയറിൽ കെട്ടി ഇറക്കി കൊടുത്തു. ഈ സമയം തന്നെ പുലി കയറ്റാനുള്ള ഒരു കൂടും സജ്ജമാക്കി. പിന്നെ കയറിൽ കെട്ടി വെള്ളത്തിലേക്ക് ഇറക്കി പുലിയെ അതിലേക്ക് കയറ്റി. പുലിയെ രക്ഷിക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് യാദവ്വാടി ഗ്രാമത്തിലെ ആളുകൾ. കൃത്യ സമയത്തു തന്നെ അധികൃതർ എത്തിയതിനാൽ അപകടം ഒന്നും സംഭവിച്ചതും ഇല്ല. രണ്ട് മിനിറ്റും എട്ടു സെക്കണ്ടും ഉള്ള സംഭവത്തിന്റെ ഒരു വീഡിയോ ക്ലിപ്പ് വൈൽഡ് ലൈഫ് എസ്. ഓ. എസ് പുറത്തു വിട്ടിരുന്നു.

Top