രണ്ടു മാസമായി പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ പുലി കിണറ്റില്‍ ചത്ത നിലയില്‍

അതിരപ്പിള്ളി : അതിരപ്പിള്ളിയില്‍ പെണ്‍പുലി കിണറ്റില്‍ വീണു ചത്ത നിലയില്‍. വ്യാഴാഴ്ചയാണ് അതിരപ്പിള്ളി വിനോദ കേന്ദ്രത്തിന് സമീപം താമസിക്കുന്ന കാലടി ബാബുവിന്റെ വീട്ടുമുറ്റത്തെ കിണറ്റില്‍ പുള്ളിപ്പുലിയെ ചത്ത നിലയില്‍ കണ്ടത്. രണ്ടു മാസത്തോളമായി പ്രദേശവാസികളുടെ ഉറക്കം കെടുത്തിയ പുലിയാണ് കിണറ്റില്‍ വീണത്.

അര്‍ധരാത്രിയില്‍ പുലി ജനവാസ മേഖലയില്‍ എത്തും. പുലരുന്നതിനു മുന്‍പേ ഇരകളുമായി കാടുകയറും. കെട്ടിയിട തുടല്‍ അടക്കമായിരിക്കും വീടുകളിലെ നായ്ക്കള്‍ അപ്രത്യക്ഷമാവുക. കൂടുകള്‍ പൊളിച്ചും കോഴികളെ പിടികൂടും. മേഖലയില്‍ വൈദ്യുത തടസ്സം പതിവായതിനാല്‍ വന്യ ജീവി ആക്രമണ ഭീതി മൂലം നാട്ടുകാര്‍ നേരത്തെ കതകടയ്ക്കും. ഇരുട്ടിന്റെ മറവിലാണ് പുലി വേട്ട ആരംഭിക്കുന്നത്.

Top