വീടിന് മുന്നില്‍ പുല്ല് വെട്ടിക്കൊണ്ടിരുന്ന 12 വയസുകാരിയെ പുലി കടിച്ചു കൊന്നു

ലക്നൗ: ഉത്തര്‍പ്രദേശിലെ ബാരാഹ് ജില്ലയില്‍ പുലിയുടെ ആക്രമണത്തില്‍ 12 കാരിക്ക് ദാരുണാന്ത്യം. റിങ്കിയാണ് മരിച്ചത്. കുട്ടിയുടെ ശരീരം സമീപത്തെ കാട്ടിലാണ് കണ്ടെത്തിയത്.

കത്തര്‍നിയാഖട്ട് വന്യ ജീവി സങ്കേതത്തിന് പരിധിയില്‍ വരുന്ന മജ്ഹര്‍ ഗ്രാമവാസിയാണ് കൊല്ലപ്പെട്ട പെണ്‍കുട്ടി. വീടിന് മുന്നില്‍ പുല്ല് വെട്ടിക്കൊണ്ടിരുന്നപ്പോഴാണ് പുലിയുടെ ആക്രമണമുണ്ടാകുന്നത്.

സമാനമായി കഴിഞ്ഞ ഫെബ്രുവരി 8 നും ബാരാഹ് ജില്ലയില്‍ പുലിയുടെ ആക്രമണം ഉണ്ടായിരുന്നു. 17 വയസുള്ള ആണ്‍കുട്ടിയായിരുന്നു അന്ന് പുലിയുടെ ഇരയായത്.

Top