മുതലയുടെ വായില്‍ അകപ്പെട്ട് ചീറ്റപ്പുലി; ദൃശ്യങ്ങള്‍ വൈറല്‍

രയിലെ ഏറ്റവും വേഗമുള്ള ജീവിയായ ചീറ്റപ്പുലിയും മുതലയും തമ്മിലുള്ള യുദ്ധമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുന്നത്. 13 അടിയോളം നീളമുള്ള മുതലയുടെ വായില്‍ അകപ്പെട്ട് ചീറ്റപ്പുലിയ്ക്ക് ജീവന്‍ നഷ്ടപ്പെടുകയും ചെയ്തു. ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ളതാണ് ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍.

വെള്ളം കുടിക്കാന്‍ എത്തുമ്പോള്‍ ഏറെ സംശയിച്ചാണ് ചീറ്റപ്പുലി നില്‍ക്കുന്നത്. പരിസരം ശ്രദ്ധിച്ച ശേഷം വെള്ളം കുടിക്കാനൊരുങ്ങുന്ന ചീറ്റപ്പുലി കഴുത്തില്‍ മുതലയുടെ പിടി വരുമെന്ന് പ്രതീക്ഷിച്ച് കാണില്ല. കഴുത്തിലെ പിടിയില്‍ നിന്ന് കുതറി മാറാന്‍ ശ്രമിക്കുന്നതിനിടെ ചീറ്റയുമായി വെള്ളത്തിലേക്ക് മുതല താഴുകയായിരുന്നു.

ഖ്വാ സുലു നാറ്റല്‍ പ്രവിശ്യയിലെ വൈല്‍ഡ് സഫാരി ഗൈഡ് ആയ ബുസാനി മിഷാലിയാണ് ഈ ചിത്രങ്ങളെടുത്തത്. ദക്ഷിണാഫ്രിക്കയിലെ ഒരു സ്വകാര്യ റിസര്‍വ്വിലെ യാത്രയ്ക്കിടെയാണ് അപൂര്‍വ്വ ദൃശ്യങ്ങള്‍ക്ക് ഇവരുടെ സംഘം സാക്ഷിയായത്. ചീറ്റയ്‌ക്കൊപ്പമുണ്ടായിരുന്ന മറ്റൊരു ചീറ്റ ഇതെല്ലാം കണ്ട് ഭയന്ന് നില്‍ക്കുന്നതും ഏറെ നേരം മുതല കുളത്തിലേക്ക് വലിച്ചുകൊണ്ടുപോയ കൂട്ടുകാരനായി കാത്ത് നില്‍ക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

Top