വയനാട് ഇരുളത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയെ പിടികൂടി

ഇരുളം: വയനാട് ഇരുളത്ത് ജനവാസ മേഖലയില്‍ ഇറങ്ങിയ പുലിയെ വനംവകുപ്പ് പിടികൂടി. മയക്കുവെടി വച്ചാണ് പുലിയെപിടികൂടിയത്. വ്യാഴാഴ്ച രാത്രിയിലാണ് മാതമംഗലം റോഡില്‍ പുലിയെ കണ്ടത്. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഇന്നലെ സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയിരുന്നു.

കഴിഞ്ഞ ദിവസം പുലിയെ പിടികൂടാനെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരെ നാട്ടുകാര്‍ കൈയേറ്റം ചെയ്യാന്‍ ശ്രമിച്ചത് സ്ഥലത്ത് സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കിയിരുന്നു. സംഘര്‍ഷത്തില്‍ രണ്ട് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് പരിക്കേറ്റു. പുലിയുടെ സാന്നിധ്യം തിരിച്ചറഞ്ഞിതിനെ തുടര്‍ന്ന് പലവട്ടം പരാതി പറഞ്ഞിട്ടും ഉദ്യോഗസ്ഥര്‍ തിരിഞ്ഞു നോക്കിയില്ലെന്ന് ആരോപിച്ചാണ് നാട്ടുകാര്‍ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തിരിഞ്ഞത്.

Top