വഡോദരയില്‍ നാലുമാസം പ്രായമുള്ള കുഞ്ഞിനെ പുളളിപ്പുലി കടിച്ചു കൊണ്ടു പോയി

leopard

വഡോദര : ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന ദമ്പതികളുടെ കയ്യിലിരുന്ന നാലുമാസം പ്രായമുള്ള കുഞ്ഞിനെ പുളളിപ്പുലി കടിച്ചു കൊണ്ടു പോയി. ആയുഷ് എന്ന കുഞ്ഞിനെയാണ് പുളളിപ്പുലി കടിച്ചു കൊണ്ടു പോയത്. തുടര്‍ന്ന് നാട്ടുകാരെത്തി പുലിയെ ഭയപ്പെടുത്തി കുഞ്ഞിനെ മോചിപ്പിച്ചു.

വഡോദരയില്‍ നിന്നും 100 കിലോമീറ്റര്‍ അകലെയുള്ള ഛോടാത്പൂര്‍ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. വിക്രം റത്വ, ഭാര്യ സപ്ന എന്നിവരാണ് പുലിയുടെ ആക്രമണത്തിനിരയായത്.

പുലിയുടെ ആക്രമണത്തില്‍ പരുക്കേറ്റ സപ്നയേയും കുഞ്ഞിനെയും വഡോദര സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാലിന്റെ പിന്‍ഭാഗത്താണ് കുഞ്ഞിന് പരുക്കേറ്റിരിക്കുന്നത്.

ഓടിക്കൊണ്ടിരുന്ന ബൈക്കിലേയ്ക്ക് ചാടി കയറിയ പുലി സപ്നയെയാണ് ആദ്യം ആക്രമിച്ചത്. സപ്നയുടെ കൈമുട്ടിന് കടിച്ചു. നിയന്ത്രണം വിട്ട് ബൈക്ക് താഴെ വീണതോടെ കുഞ്ഞിനെ കടിച്ചെടുത്തോടുകയായിരുന്നു.

Top