എത്ര അനുഭവിച്ചാലും പഠിക്കില്ല മനുഷ്യർ . . പുലിക്കൊപ്പം സെൽഫിയെടുക്കാൻ നോക്കി . .

leopad

നുഭവം കടലോളം ഉണ്ടെങ്കിലും ചില മനുഷ്യര്‍ അങ്ങനെയാണ് തിരുത്താത്ത ജന്മങ്ങള്‍ . . ക്രൂര മൃഗങ്ങളുടെ കൂട്ടത്തില്‍ ഇറങ്ങി സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചവര്‍ക്ക് ‘പണി’ കിട്ടുമ്പോഴേ പഠിക്കൂ എന്നത് വീണ്ടും ഓര്‍മ്മപ്പെടുത്തുന്ന വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയകളില്‍ വൈറലായിരിക്കുന്നത്. മാതപിതാക്കളുടെ ‘മരണ’ സെല്‍ഫിയില്‍ ഭാഗ്യം കൊണ്ട് മാത്രം രക്ഷപ്പെട്ടത് ഒരു പിഞ്ചുകുഞ്ഞ് കൂടിയാണ്.

നെതര്‍ലാന്‍ഡിലെ വന്യജീവി സഫാരി പാര്‍ക്കില്‍ പുലിയ്‌ക്കൊപ്പം സെല്‍ഫി എടുക്കാന്‍ ശ്രമിച്ച വിനോദസഞ്ചാരികള്‍ക്ക് കിട്ടിയ പണിയുടെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായി മാറിയിരിക്കുന്നത്. മൃഗശാല അധികൃതരുടെ നിയന്ത്രണങ്ങളും മറികടന്നു കൊണ്ട് പിഞ്ചു കുഞ്ഞിനൊപ്പമാണ് വിനോദസഞ്ചാരികള്‍ ചീറ്റപുലിക്കൊപ്പമുള്ള ചിത്രമെടുക്കാന്‍ ശ്രമിച്ചത്. എന്നാല്‍ പാളി പോയ ഈ ശ്രമത്തില്‍ നിന്നും തലനാരിഴയ്ക്ക് കുടുബം രക്ഷപ്പെടുകയായിരുന്നു.

ഫ്രാന്‍സില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് പിഞ്ചുകുഞ്ഞുമായി ചീറ്റപ്പുലികള്‍ക്കൊപ്പമുള്ള ചിത്രമെടുക്കാന്‍ ശ്രമിച്ചത്. ആറോളം ചീറ്റപുലികളാണ് ഇവരെ ആക്രമിക്കാന്‍ ഒരുങ്ങിയത്. ഈ പാര്‍ക്കിനുള്ളില്‍ സ്വന്തം കാറില്‍ തന്നെ സഞ്ചരിക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ മൃഗങ്ങളെ കണ്ടാല്‍ കാറിനുള്ളില്‍ നിന്ന് പുറത്തിറങ്ങരുതെന്നാണ് അധികൃതരുടെ നിര്‍ദേശം. യാത്രക്കിടയില്‍ ചീറ്റപുലികളെ കണ്ട കുടുംബം കുഞ്ഞിനെയുമായി പുറത്തിറങ്ങുകയായിരുന്നു.

പുറത്തിറങ്ങിയ ഇവര്‍ ചിത്രമെടുക്കാന്‍ ശ്രമിച്ചപ്പോള്‍ തന്നെ ചീറ്റപ്പുലികള്‍ ആക്രമിക്കാനൊരുങ്ങുകായിരുന്നു. തുടര്‍ന്ന് ഇവര്‍ തിരികെ വാഹനത്തില്‍ കയറി. പിന്നീട് വാഹനം മുന്നോട്ട് എടുത്ത ശേഷം വീണ്ടും ചിത്രമെടുക്കാന്‍ പുറത്തിറങ്ങി. പുറത്തിറങ്ങിയ ഇവരെ ചുറ്റുമുണ്ടായിരുന്ന ആറോളം ചീറ്റപ്പുലികളുടെ കൂട്ടം വളയുകയായിരുന്നു. പാഞ്ഞടുക്കുന്ന ചീറ്റപുലികളുടെ ദൃശ്യം പിന്നാലെ വന്ന യാത്രക്കാരനാണ് മൊബൈലില്‍ പകര്‍ത്തിയത്. എന്നാല്‍ കുടുംബം വീണ്ടും വാഹനത്തില്‍ കയറിയതിനാല്‍ വന്‍ അപകടം ഒഴിവാകുകായിരുന്നു. വിനോദ സഞ്ചാരികളുടെ ഇത്തരം പ്രവര്‍ത്തികള്‍ പാര്‍ക്കിന് ഭീഷണി സൃഷ്ടിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി.

Top