ആമസോണ്‍ കാടുകളിലെ തീപിടുത്തം; രക്ഷാപ്രവര്‍ത്തനത്തിനായി എയര്‍ത്ത് അലയന്‍സ്

ഹോളിവുഡ് നടന്‍ ലിയോനാര്‍ഡോ ഡികാപ്രിയോ ഏവര്‍ക്കും പ്രിയപ്പെട്ട താരമാണ്. നടനെന്ന നിലയില്‍ മാത്രമല്ല പരിസ്ഥിതി പ്രവര്‍ത്തകനായും കയ്യടി നേടുകയാണ് താരം. ഇപ്പോഴിതാ ആമസോണ്‍ കാടുകളിലെ തീപ്പിടുത്തത്തില്‍ രക്ഷാപ്രവര്‍ത്തനത്തിനായി മുപ്പത്തിയാറ് കോടി രൂപയോളം നല്‍കിയിരിക്കുകയാണ് ഡികാപ്രിയോയുടെ സംഘടന.

ആമസോണ്‍ മഴക്കാടുകളില്‍ വന്‍ തീപിടുത്തമാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ആഴ്ച 9,000 ലധികം കാട്ടുതീയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സംഭവത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുന്നതിനായി ഡികാപ്രിയോയുടെ എയര്‍ത്ത് അലയന്‍സ് എന്ന പരിസ്ഥിതി സംഘടനയാണ് സഹായവുമായി രംഗത്ത് എത്തിയത്. അഞ്ച് പ്രാദേശിക സംഘടനകള്‍ക്കാണ് സഹായം. 35,97,50,000.00 കോടി രൂപ നല്‍കുമെന്നാണ് സംഘടന അറിയിച്ചിരിക്കുന്നത്.

Top