ലിയാനാര്‍ഡോ ഡികാപ്രിയോയും മാർട്ടിൻ സ്കോർസെസും വീണ്ടും ഒന്നിക്കുന്നു

രാധകർക്ക് ആവേശമായി ലിയോനാർഡോ ഡികാപ്രിയോ, മാർട്ടിൻ സ്കോർസെസ് എന്നിവർ വീണ്ടും ഒന്നിക്കുന്നു. മാർട്ടിൻ പുതിയതായി സംവിധാനം ചെയ്യുന്ന ക്രൈം ത്രില്ലറിലാണ് ഇരുവരും ഒന്നിക്കുന്നത് .

ഡേവിഡ് ഗ്രാൻന്റെ കില്ലേഴ്സ് ഓഫ് ദി ഫ്ലവർ മൂൺ എന്ന പ്രശസ്ത നോവലിനെ ആസ്പദമാക്കിയാണ് ചിത്രത്തിന്റെ കഥ .

സെപ്തംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങുമെന്ന് മാർട്ടിൻ സ്കോർസെസ് അറിയിച്ചു. പ്രേക്ഷകരെ ത്രസിപ്പിക്കുന്ന തരത്തിലുള്ള ക്രൈം ത്രില്ലറാവും ഈ പുതിയ ചിത്രം.

ആരാധകർക്ക് ആവേശമായ ഒരുപാട് നല്ല ചിത്രങ്ങൾ ഇരുവരും സമ്മാനിച്ചിട്ടുണ്ട്.ഗ്യാങ് ഓഫ് ന്യൂയോർക്, ദി ഏവിയേറ്റർ തുടങ്ങിയ ചിത്രങ്ങൾ ഇരുവരുടെയും വിജയ ചിത്രങ്ങളാണ്.

Top