leonard cohen died

ന്യുയോര്‍ക്ക്: കനേഡിയന്‍ ഗായകനും സംഗീതജ്ഞനുമായ ലിയൊണാര്‍ഡ് കോഹന്‍ (82) അന്തരിച്ചു. അദ്ദേഹത്തിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ ബന്ധുക്കളാണ് ഇക്കാര്യം പുറത്തുവിട്ടത്.

കാനഡയിലെ മോണ്‍ട്രിയലില്‍ ജനിച്ച കോഹന്‍ പിന്നീട് കലിഫോര്‍ണിയയിലേക്ക് താമസം മാറ്റി. ഗായകന്‍, സംഗീതജ്ഞന്‍, കവി എന്നീ നിലകളില്‍ അദ്ദേഹം മികവ് പുലര്‍ത്തി.

അദ്ദേഹത്തിന്റെ ഹല്ലേലുയ്യ എന്ന ഗാനം വളരെ പ്രശസ്തമാണ്. കഴിഞ്ഞമാസമാണ് അദ്ദേഹത്തിന്റെ അവസാന ആല്‍ബം പുറത്തിറങ്ങിയത്.

Top