‘ലിയോ’ അപ്‌ഡേറ്റ് പങ്കുവെച്ച് വിജയ്; ട്രെയിലര്‍ റിലീസ് ഒക്ടോബര്‍ അഞ്ചിന്

വിജയ്‌യുടെ ലിയോയുടെ ആരവമാണ് തമിഴ്‌നാട്ടില്‍. തമിഴ്‌നാട്ടില്‍ മാത്രമല്ല വിജയ് ആരാധകരുള്ളിടത്തെല്ലാം ചിത്രത്തിന് വന്‍ വരവേല്‍പ് ലഭിക്കുമെന്നാണ് സൂചനകള്‍. ഇപ്പോഴിതാ ആരാധകരെ ഒറ്റ പോസ്റ്റര്‍ കൊണ്ട് ത്രില്ലടിപ്പിച്ച് വിജയ്.ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയിലെ പുതിയ പോസ്റ്റര്‍ പങ്കുവെച്ച് താരം. ഏറെ നാളായി കാത്തിരിക്കുന്ന ട്രെയിലര്‍ റിലീസ് തീയതി പോസ്റ്ററിലൂടെ പുറത്തുവിട്ടു. ഒക്ടോബര്‍ അഞ്ചിന് ട്രെയിലര്‍ പുറത്തിറങ്ങും.

തൃഷ, സഞ്ജയ് ദത്ത്, അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ചിത്രത്തിനായി അനിരുദ്ധ് സംഗീതം ഒരുക്കുന്നു.

ഡി.ഒ.പി : മനോജ് പരമഹംസ, ആക്ഷന്‍ : അന്‍പറിവ് , എഡിറ്റിങ് : ഫിലോമിന്‍ രാജ്. ഒക്ടോബര്‍ 19 ന് തിയേറ്ററുകളിലേക്കെത്തുന്ന ചിത്രം കേരളത്തിലെ തീയേറ്ററുകളിലേക്കെത്തിക്കുന്നത് ഗോകുലം ഫിലിംസിന്റെ ഡിസ്ട്രിബ്യൂഷന്‍ പാര്‍ട്ണര്‍ ആയ ഡ്രീം ബിഗ് ഫിലിംസ് ആണ്.

 

View this post on Instagram

 

A post shared by Vijay (@actorvijay)

Top