റിലീസിന് മുന്നേ തന്നെ ലാഭം നേടിയ ചിത്രം എന്ന നേട്ടം സ്വന്തമാക്കി ലിയോ

റിലീസിനു മുന്‍പേ തന്നെ കോടികള്‍ നേടി വിജയത്തിലേക്ക് നടന്നടുക്കുകയാണ് ‘ലിയോ’. ലോകേഷ് കനകരാജ്-വിജയ് ചിത്രം റിലീസിന് മുന്നോടിയായി നടന്ന ബിസിനസിലൂടെ മികച്ച നേട്ടം സ്വന്തമാക്കിയതായാണ് റിപ്പോര്‍ട്ട്. സാറ്റ്ലൈറ്റ്, ഡിജിറ്റല്‍, വീഡിയോ അവകാശങ്ങള്‍ ഉള്‍പ്പടെ ഉള്ളവയിലൂടെ ചിത്രം നേടിയത് 487 കോടിയാണെന്നാണ് ഫിലിം ട്രാക്കര്‍ എ ബി ജോര്‍ജ് എക്‌സില്‍ പോസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 19 നാണ് ചിത്രം റിലീസാകുന്നത്. സിനിമയുടെ പ്രൊമോഷനുകള്‍ വിദേശത്തും സജീവമായി തുടരുകയാണ്.

300 കോടിയാണ് ലിയോയുടെ ആകെ ബജറ്റ് എന്നാണ് വിവരം. അങ്ങനെയെങ്കില്‍ റിലീസിന് മുന്നേ തന്നെ ലാഭം നേടിയ ചിത്രം എന്ന നേട്ടം കൂടി സ്വന്തമാക്കിയിരിക്കുകയാണ് ലിയോ. ഐ മാക്‌സ് സ്‌ക്രീനുകള്‍ക്ക് ഉയര്‍ന്ന നിരക്കിലുള്ള ടിക്കറ്റുകളും ദിവസേന അഞ്ച് ഷോകളും രാവിലെ ഒമ്പത് മണി മുതല്‍ ഉണ്ടായിരിക്കുമെന്ന് വൃത്തങ്ങള്‍ അറിയിച്ചിട്ടുണ്ട്. രണ്ട് മണിക്കൂര്‍ 43 മിനിറ്റാണ് സിനിമയുടെ ദൈര്‍ഘ്യം.

Top