500 കോടി കളക്ഷന്‍ മറി കടന്നിരിക്കുകയാണ് ലിയോ

ളക്ഷന്‍ റെക്കോര്‍ഡുകള്‍ തരിപ്പണമാക്കി മുന്നേറുകയാണ് ലോകേഷ് കനഗരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോ. ചിത്രത്തിന്റെ ഏറ്റവും പുതിയ കളക്ഷന്‍ പുറത്തുവന്നിരിക്കുകയാണ്. ആഗോളതലത്തില്‍ 500 കോടി കളക്ഷന്‍ മറി കടന്നിരിക്കുകയാണ് ലിയോ.

വിജയ് യുടെയേും ലോകേഷ് കനഗരാജിന്റെയും കരിയറില്‍ ഏറ്റവും കൂടുതല്‍ തിയേറ്റര്‍ കളക്ഷന്‍ ലഭിക്കുന്ന ചിത്രംകൂടിയാണ് ലിയോ. പ്രീ റിലീസ് ബുക്കിങ്ങിലൂടെ തന്നെ ചിത്രം നൂറുകോടിയിലേറെ കളക്ഷന്‍ സ്വന്തമാക്കിയിരുന്നു. ആഗോളതലത്തില്‍ അഞ്ചുദിവസംകൊണ്ടുതന്നെ ചിത്രം 400 കോടി ക്ലബില്‍ എത്തിയിരുന്നു. മാര്‍ട്ടിന്‍ സ്‌കോര്‍സിയുടെ ഡി കാപ്രിയോ ചിത്രം കില്ലേഴ്‌സ് ഓഫ് ദ ഫ്‌ളവര്‍ മൂണിനെയാണ് ലിയോ ഇതുവഴി മറികടന്നത്.

ലിയോയുടെ നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് പുതിയ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. 12 ദിവസങ്ങള്‍ കൊണ്ട് 540 കോടിയാണ് ആഗോള തലത്തില്‍ ലിയോ സ്വന്തമാക്കിയതെന്ന് അവര്‍ പുതിയ പോസ്റ്റര്‍ പങ്കുവെച്ചുകൊണ്ട് എഴുതി. ലിയോ ഇന്‍ഡസ്ട്രി ഹിറ്റ് എന്ന ഹാഷ്ടാഗും നിര്‍മാതാക്കള്‍ ട്വീറ്റിനൊപ്പം ചേര്‍ത്തിട്ടുണ്ട്. തമിഴ് സിനിമയുടെ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന കളക്ഷന്‍ ലിയോ സ്വന്തമാക്കി എന്ന വിവരം ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ വെളിപ്പെടുത്തിയിരുന്നു.

 

Top