വമ്പന്‍ കളക്ഷന്‍ വാരി ലിയോ; കേരളത്തില്‍ 50 കോടി ക്ലബില്‍

ലിയോയ്ക്ക് കേരളത്തിലും വമ്പന്‍ കളക്ഷന്‍ റെക്കോര്‍ഡ്. വിജയ്‌യുടെ ലിയോ കേരളത്തില്‍ 50 കോടി ക്ലബില്‍ എത്തിയിരിക്കുന്നു എന്നാണ് പുതിയ ബോക്‌സ് ഓഫീസ് റിപ്പോര്‍ട്ട്. 461 കോടി രൂപയിലിധകമാണ് ഇപ്പോള്‍ ലിയോ സ്വന്തമാക്കിയിരിക്കുന്നത്.

വേഗത്തില്‍ തമിഴ്‌നാട്ടില്‍ നിന്ന് 100 കോടി നേടി എന്ന റെക്കോര്‍ഡും വിജയ്‌യുടെ ലിയോക്കാണ്. തമിഴ്‌നാട്ടില്‍ വിജയ്‌യുടെ നാലാം നൂറ് കോടി ചിത്രമാണ് ലിയോ. തമിഴ്‌നാട്ടില്‍ നിന്ന് മാത്രം 100 കോടി രൂപ എന്ന നേട്ടത്തില്‍ വിജയ്‌യുടെ ലിയോയ്ക്ക് മുമ്പ് 16 ചിത്രങ്ങള്‍ എത്തിയിട്ടുണ്ട്.

ലോകേഷ് കനകരാജും വിജയ്‌യും ഒന്നിച്ച ചിത്രം ലിയോയുടെ റിലീസ് ചെയ്തത് ഒക്‌ടോബര്‍ 19നായിരുന്നു. കര്‍ണാടകയിലും ജയിലറിന്റെയടക്കം റിലീസ് കളക്ഷന്‍ റെക്കോര്‍ഡ് വിജയ്‌യുടെ ലിയോ റിലീസിനു മുന്നേ മറികടന്നിട്ടുണ്ട്. നന്ദമുരി ബാലകൃഷ്ണയുടെ ഭഗവന്ത് കേസരി സിനിമയും ലിയോയ്‌ക്കൊപ്പം എത്തിയെങ്കിലും തെലുങ്കിലും വിജയ് ചിത്രം സ്വീകരിക്കപ്പെട്ടിരുന്നു.

വര്‍ഷങ്ങള്‍ക്ക് ശേഷം വിജയ് തൃഷ ജോഡി അഭിനയിക്കുന്ന ചിത്രമാണ് ലിയോ. ചിത്രത്തില്‍ അര്‍ജുന്‍, പ്രിയ ആനന്ദ്, സാന്‍ഡി മാസ്റ്റര്‍, മനോബാല, മാത്യു, മന്‍സൂര്‍ അലി ഖാന്‍, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്ണന്‍, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യന്‍, അനുരാഗ് കശ്യപ്, സച്ചിന്‍ മണി, കിരണ്‍ റാത്തോഡ് എന്നിവരും അണിനിരക്കുന്നു.

Top