പത്താന്റെ റെക്കോര്‍ഡ് തകര്‍ത്ത് ലിയോ; യുകെയിലെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ത്താന്റെ യു.കെയിലെ കളക്ഷന്‍ റെക്കോഡ് തകര്‍ത്ത് വിജയ് ചിത്രം ലിയോ. പത്താന്‍ ആദ്യ ദിനം യു.കെയില്‍ നേടിയ കളക്ഷന്‍ റെക്കോഡാണ് റിലീസിന് മുമ്പെ തന്നെ അഡ്വാന്‍സ് ബുക്കിംഗിലൂടെ ലിയോ നേടിയത്. 3.19 ലക്ഷം പൗണ്ടാണ് (എകദേശം 3 കോടി ഇന്ത്യന്‍ രൂപ) യായിരുന്നു പത്താന്റെ ആദ്യ ദിനത്തിലെ കളക്ഷന്‍ ഈ റെക്കോര്‍ഡാണ് ലിയോ മറികടന്നത്. 3.20 ലക്ഷം പൗണ്ടാണ് റിലീസിന് ഇനിയും പന്ത്രണ്ട് ദിവസം ബാക്കി നില്‍ക്കെ ലിയോ നേടിയത്. ഇതോടെ യു.കെയില്‍ ഏറ്റവും കൂടുതല്‍ ആദ്യദിന കളക്ഷന്‍ സ്വന്തമാക്കുന്ന ഇന്ത്യന്‍ ചിത്രമായി ലിയോ മാറി.

കഴിഞ്ഞ ദിവസമാണ് ലിയോയുടെ ട്രെയ്ലര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. സഞ്ജയ് ദത്ത്,അര്‍ജുന്‍ സര്‍ജ, ഗൗതം മേനോന്‍, മിഷ്‌കിന്‍, മാത്യു തോമസ്, മന്‍സൂര്‍ അലി ഖാന്‍, പ്രിയ ആനന്ദ്, സാന്‍ഡി, ജനനി, അഭിരാമി വെങ്കിടാചലം, ബാബു ആന്റണി തുടങ്ങിയവര്‍ അണിനിരക്കുന്നു. വിജയ്യും ലോകേഷും മാസ്റ്ററിന് ശേഷം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. യു.എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഒക്ടോബര്‍ 19 നാണ് റിലീസ്‌

Top