ഇൻസ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസറോടു കൂടി ലെനോവോ സീ6 സ്മാർട്ഫോൺ വിപണിയിൽ

ലെനോവോ സീ6 സ്മാർട്ഫോൺ ചൈനീസ് വിപണിയിൽ അവതരിപ്പിച്ചു. ക്വാൽകോം സ്നാപ്ഡ്രാഗൺ 736 പ്രൊസസറുമായാണ് ലെനോവോ സീ6 എത്തുന്നത്. ലെനോവോ സീ6 പരമ്പരയിലെ മൂന്നാമത്തെ ഫോൺ ആണിത്.

വാട്ടർ ഡ്രോപ്പ് നോച്ച് ഉള്ള 6.39 ഒഎൽഇഡി ഡിസ്പ്ലേ ആണ് ഫോണിനുള്ളത്. മൂന്ന് സ്‌റ്റോറേജ് വേരിയന്റുകളിൽ ഫോൺ ലഭ്യമാകും. 6ജിബി റാം + 64 ജിബി സ്റ്റോറേജ്, 6ജിബി റാം + 128 ജിബി സ്റ്റോറേജ്, 8 ജിബി റാം + 128 ജിബി എന്നിവയാണ് മൂന്ന്് സ്റ്റോറേജ് പതിപ്പുകൾ.

ഇൻസ്‌ക്രീൻ ഫിംഗർപ്രിന്റ് സെൻസറാണ് ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്. ട്രിപ്പിൾ ക്യാമറ സംവിധാനമുള്ള ഫോണിൽ 24 എംപി, 8എംപി, 5എംപി സെൻസറുകളാണുള്ളത്. സെൽഫി ക്യാമറ 16 മെഗാപിക്സലിന്റേതാണ്.

ഫോണിന്റെ ബാറ്ററി കപ്പാസിറ്റി 4000 എംഎഎച്ച് ആണ്. 15 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് എന്നിവയും ഫോണിനുണ്ട്. നീല നിറത്തിൽ മാത്രമാണ് ഫോൺ ലഭ്യമാകുക.

Top