lenovo yoga tab 3 pro

4ജി എല്‍റ്റിഇ വേര്‍ഷനുമായി ലെനോവയുടെ യോഗ ടാബ് 3 പുറത്തിറങ്ങിയിരിക്കുന്നു. ആന്‍ഡ്രോയിഡ് 5.1 ലോലിപോപ്പിലാണ് ഇത് പ്രവര്‍ത്തിക്കുക.

1280 X 800 പിക്‌സല്‍ റെസല്യൂഷനുള്ള 8 ഇഞ്ച് എച്ച്ഡി ഐപിഎസ് ഡിസ്‌പ്ലേ, 1.3GHz പ്രോസസ്സര്‍, 1 GB റാം, 16GB സ്റ്റോറേജ്, 8MP റിയര്‍ ക്യാമറ, 6200 mAhA Li – ion ബാറ്ററി, എന്നിവയാണ് യോഗ ടാബ് 3 – യുടെ പ്രധാന ഘടകഭാഗങ്ങള്‍.

ലെനോവയുടെ എനിപെന്‍ ടെക്‌നോളജി ഇതിന്റെ മറ്റൊരു സവിശേഷതയാണ്. ഡിസ്‌പ്ലേയില്‍ സ്‌റ്റൈലസ് ആയിട്ട് പെന്‍സില്‍ ഉള്‍പ്പെടെ എന്തും ഉപയോഗിച്ച് എനിപെന്‍ ടെക്‌നോളജിയിലൂടെ ഡിസ്‌പ്ലേ പ്രവര്‍ത്തനക്ഷമമാക്കുവാന്‍ സാധിക്കുന്നതാണ്.

ടാബ് ലെറ്റിന് വൈ ഫൈ ഒണ്‍ലി വേര്‍ഷനും 10 ഇഞ്ച് വേര്‍ഷനില്‍ Wi – Fi ഒണ്‍ലിയും LTE വേരിയന്റുകളും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു.

യോഗ ടാബ് 3 യിലെ 1.6GB ഇന്‍ബില്‍റ്റ് സ്റ്റോറേജിനെ മൈക്രോ എസ്ഡി കാര്‍ഡ് മുഖാന്തരം 128GBവരെ ഉയര്‍ത്തുവാന്‍ സാധിക്കുന്നതാണ്. 16999 രൂപയാണ് ലെനോവ യോഗ ടാബ് 3 യുടെ വില.

ലെനോവയുടെ പുതിയ ഫ്‌ളാഗ്ഷിപ്പ് ടാബ് ലെറ്റായ യോഗടാബ് 3 -യില്‍ വൈ -ഫൈ, ബ്ലൂടൂത്ത്, ജിപിഎസ്, ഇന്‍ഫ്രാറെഡ് കണക്ടിവിറ്റി ഓപ്ഷനുകളും ലഭ്യമാണ്.

ടാബ് 3 – യോടൊപ്പം ടാബ് 2 A7 – 20 ഉം ഇന്ത്യയില്‍ എത്തിച്ചിരിക്കുകയാണ് ലെനോവ.

Top