lenovo yoga book

രു ടാബ്‌ലെറ്റിനു മുകളില്‍ പേപ്പര്‍ വെച്ചഴുതിയാല്‍ എഴുതിയത് അതുപോലെ സ്‌ക്രീനിലും വരുമോ? സംശയിക്കേണ്ട. അങ്ങനെയൊരു ടാബ്‌ലെറ്റ് കമ്പ്യൂട്ടര്‍ ലെനവോ പുറത്തറക്കിയിരിക്കുന്നു. ‘യോഗ ബുക്ക് ‘ എന്നാണ് പുതിയ ടാബ്‌ലെറ്റ് കമ്പ്യൂട്ടറിന്റെ പേര്.

അനായാസം മടക്കാനും നിവര്‍ക്കാനും വെച്ചഴുതാനും എല്ലാം സാധിക്കുന്ന തരത്തിലാണ് പുതിയ തരത്തിലുള്ള ടാബ്‌ലെറ്റ് കമ്പ്യൂട്ടര്‍.

കമ്പ്യൂട്ടറായി ഉപയോഗിക്കുന്നതിനും, ഗ്രാഫിക് വര്‍ക്കുകള്‍ ചെയ്യുന്നതിനും, എഴുതുന്നതിനും എല്ലാം ഉപയോഗിക്കാന്‍ പറ്റുന്ന തരത്തിലാണ് പുതിയ യോഗ ബുക്കു പുറത്തിറങ്ങിയിരിക്കുന്നത്.
lenovo yoga book
ടാബ്‌ലെറ്റിന്റെ മുകളില്‍ പേപ്പര്‍ വെച്ച് യോഗ ബുക്കില്‍ പേന കൊണ്ട് എഴുതിയാല്‍ നാം എഴുതുന്നതെന്താണോ അത് ടാബിന്റെ സ്‌ക്രീനിലും തെളിഞ്ഞു വരും.

ഇലക്ട്രോ മാഗ്‌നറ്റിക്ക് തരംഗങ്ങളാണ് ഇതിനു വേണ്ടി പ്രധാനമായും ഉപയോഗിക്കുന്നത്. യോഗ ബുക്കിനു വേണ്ടി പ്രത്യേകം നിര്‍മ്മിച്ചിരിക്കുന്ന പേന, എപ്പോഴും റീച്ചാര്‍ജ് ചെയ്യോണ്ട കാര്യവും ഇല്ല.

ഗ്രാഫിക് വര്‍ക്കുകള്‍ ഏറ്റവും സൂക്ഷ്മതയോടു കൂടി ചെയ്യുന്നതിനാവശ്യമായ എല്ലാ സംവിധാനങ്ങളും യോഗാ ബുക്കിലുണ്ട്.

https://youtu.be/lNWTzR_sbvA

Top