ഫോള്‍ഡബിള്‍ ലാപ് ടോപ്പുമായി ലെനോവ

ഫോള്‍ഡബിള്‍ ലാപ് ടോപ്പുമായി ലെനോവാ. ഫോള്‍ഡബിള്‍ ലാപ് ടോപ്പിന്റെ ആദ്യ മാതൃക ലെനോവോ അവതരിപ്പിച്ചു. പുതിയ
ഫോള്‍ഡബിള്‍ ലാപ് ടോപ്പിന് ഔദ്ദ്യോഗികമായി പേരിട്ടിട്ടില്ല. എന്നാല്‍ തിങ്ക്പാഡ് x1എന്നാണ് ലെനോവോ ഇതിന് താല്‍ക്കാലികമായി നല്‍കിയിരിക്കുന്ന പേര്.

പുതിയ ഫോള്‍ഡബിള്‍ ലാപ് ടോപ്പിന് 13 ഇഞ്ച് ഒഎല്‍ഇഡി ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേ ആണുള്ളത്. ഇത് പൂര്‍ണമായും തുറന്നാല്‍ വലിയ ടാബ് ലെറ്റ് പോലയുണ്ടാവും. ഇത് രൂപകല്‍പന ചെയ്തിരകിക്കുന്നത് നടുക്കുനിന്ന് മടക്കാവുന്ന രീതിയിലാണ്.

സാധാരണ ലാപ് ടോപ്പുകളുടെ ആകൃതയില്‍ ഇത് നിവര്‍ത്തിവെക്കാം. അങ്ങനെ വെക്കുമ്പോള്‍ സ്‌ക്രീനിന് താഴെയായി കീബോഡ് തെളിയും. സാധാരണ കീബോര്‍ഡ് ബ്ലൂടൂത്ത് വഴി ഇതുമായി ബന്ധിപ്പിക്കാം.

ഇന്റല്‍ പ്രൊസസറിലാണ് ഫോര്‍ഡബിള്‍ ലാപ് ടോപ്പ് പ്രവര്‍ത്തിക്കുന്നത്. വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റമാണ് ഇതിലുള്ളത്. എല്‍ജിയുമായി സഹകരിച്ചാണ് ഫോള്‍ഡബിള്‍ സ്‌ക്രീന്‍ നിര്‍മിച്ചത്.

Top