ലെനോവോയുടെ 128 ജിബി റാമുള്ള തിങ്ക്പാഡ് പി52 ലാപ്‌ടോപ്പ് പുറത്തിറക്കി

ലെനോവോ 128 ജിബി റാമുള്ള ലാപ്ടോപ്പ് പുറത്തിറക്കി. ലെനോവെയുടെ തിങ്ക്പാഡ് പി52 ആണ് വിപണിയിലിറക്കിയിരിക്കുന്നത്. 128 ജിബി റാമിന് പുറമെ ആറ് ടിബി സംഭരശേഷിയും ലാപ്‌ടോപ്പില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലാപ്‌ടോപ്പിന്റെ വില കമ്പനി പുറത്തുവിട്ടിട്ടില്ല. അടുത്ത മാസം മുതല്‍ തന്നെ തിങ്ക്പാഡ് പി52 വിപണിയില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

15.6 ഇഞ്ച് വലിപ്പമുള്ള 4K/UHID ടച്ച് സ്‌ക്രീന്‍ ഡിസ്പ്ലേയാണ് ലാപ്‌ടോപ്പിന് നല്‍കിയിരിക്കുന്നത്. ആറ് കോറുകളുള്ള ഇന്റല്‍ സിയോണ്‍ പ്രോസസറാണ് ലാപ്ടോപ്പിനുള്ളത്. 3 യു.എസ്.ബി3.1 ടൈപ്പ് എ, 2-യു.എസ്.ബി-സി, 1 എച്ച്.ഡി.എം.ഐ 2 0, 1 മിനി ഡി.വി.ഐ, എസ്.ഡി കാര്‍ഡ് റീഡര്‍ എന്നിവയാണ് പോര്‍ട്ടുകള്‍. രണ്ടര കിലോ മാത്രമാണ് ഭാരം.

Top