Lenovo teases a ‘killer display’ on the K4 Note ahead of January 5 launch

ലെനോവൊയുടെ ഫ്‌ളാഗ്ഷിപ് മോഡല്‍ കെ4 നോട്ട് ഉടന്‍ വിപണിയിലെത്തും. അടുത്ത മാസം നാലിന് ഈ ഫാബ്‌ലെറ്റ് വിപണിയിലെത്തും. ഓണ്‍ലൈനായിട്ടാവും ഫോണ്‍ ലഭ്യമാവുക.

നേരത്തെ ലെനോവൊ കുടുംബത്തില്‍ നിന്നും പുറത്തിറങ്ങിയ കെ3 നോട്ടിനേക്കാളും വമ്പന്‍ ഫീച്ചറുകളോടെയാണ് കെ4 നോട്ട് എത്തുന്നത്.
മൂന്ന് ജി.ബി റാമിലാണ് കെ4 നോട്ട് എത്തുക.

32 ജി.ബിയാകും ഇന്റേര്‍ണല്‍ മെമ്മറി. 128 ജി.ബി വരെ മെമ്മറി വര്‍ദ്ധിപ്പിക്കുകയും ചെയ്യാം. ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ മെറ്റല്‍ ബോഡി എന്നിവയും കെ4 നോട്ടിനുണ്ടാകും. മീഡിയാടെക് ഹെലിയൊ എക്‌സ്10 പ്ര?സറാവും ഫാബ്‌ലെറ്റില്‍ ഉണ്ടാവുക.

നേരത്തെ എത്തിയ കെ3 നോട്ട് വമ്പന്‍ വില്‍പ്പനയാണ് ഇന്ത്യയില്‍ കാഴ്ച വയ്ക്കുന്നത്. 9,999 രൂപയാണ് ഈ ഫോണിന്റെ വില. 5.5 ഇഞ്ച് സ്‌ക്രീന്‍, 13 എം.പി പിന്‍ ക്യാമറ, അഞ്ച് എം.പി മുന്‍ ക്യാമറയും കെ3 നോട്ടിലുണ്ട്. രണ്ട് ജി.ബി റാമായിരുന്നു കെ3 നോട്ടിനുള്ളത്.
ഇതിലും മികച്ച ഫീച്ചറുകളോടെയാണ് കെ4 നോട്ട് എത്തുകയെന്നാണ് വിവരം.

Top