ലെനോവോ ടാബ് പി 11 ഇന്ത്യയിലെത്തി

ലെനോവോ ടാബ് പി 11 ഇന്ത്യയില്‍ പ്രൈം ഡേ വില്‍പ്പനയുടെ ഭാഗമായി ആമസോണ്‍ അവതരിപ്പിച്ചു. വിപണിയില്‍ വരുന്ന ടാബ് പി 11 പ്രോ പ്ലാറ്റിനം ഗ്രേ കളര്‍ ഓപ്ഷന് 24,999 രൂപയാണ് വില വരുന്നത്. 2000 x 1200 പിക്സല്‍ റെസല്യൂഷന്‍, 85% സ്‌ക്രീന്‍-ടു-ബോഡി റേഷ്യോ, 400 നൈറ്റ്സ് ബറൈറ്‌നെസ്സ് എന്നിവയുള്ള 11 ഇഞ്ച് ഐപിഎസ് എല്‍സിഡി ഡിസ്പ്ലേയാണ് ലെനോവോ ടാബ് പി 11 അവതരിപ്പിക്കുന്നത്.

ഗൂഗിളിന്റെ കിഡ്സ് സ്പെയ്സിനൊപ്പം ആന്‍ഡ്രോയിഡ് 10 പ്രവര്‍ത്തിപ്പിക്കുന്ന ലെനോവോ ടാബ് പി 11, 8 എംപി സെല്‍ഫി ക്യാമറ സെന്‍സറും 13 എംപി ഓട്ടോഫോക്കസ് ക്യാമറ സെന്‍സറും അടങ്ങുന്ന ഇമേജിംഗ് ഡിപ്പാര്‍ട്ട്മെന്റും എല്‍ഇഡി ഫ്‌ലാഷ് യൂണിറ്റും ഉള്‍പ്പെടുന്നു. ക്വാഡ് സ്പീക്കറുകള്‍, ഡ്യുവല്‍ മൈക്രോഫോണ്‍ അറേകള്‍, ഒരു സ്മാര്‍ട്ട് വോയ്സ് ഡിഎസ്പി, ഡോള്‍ബി അറ്റ്മോസിനൊപ്പം ഒപ്റ്റിമൈസ് ചെയ്ത ഔട്ട്പുട്ട് എന്നിവയുണ്ട്.

ലെനോവോ ടാബ് പി 11ല്‍ 4 ജി എല്‍ടിഇ, വൈ-ഫൈ, ബ്ലൂടൂത്ത് 5.1, യുഎസ്ബി 2.0 ടൈപ്പ്-സി പോര്‍ട്ട് എന്നിവ കണക്റ്റിവിറ്റിക്കായി നല്‍കിയിട്ടുണ്ട്. 20W ഫാസ്റ്റ് ചാര്‍ജിംഗ് സപ്പോര്‍ട്ടുള്ള 75WmAh ബാറ്ററി ലെനോവോ ടാബ്ലെറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ ബാറ്ററി 12 മണിക്കൂര്‍ വീഡിയോ പ്ലേബാക്ക് നല്‍കുന്നു. സാംസങ് ഗാലക്സി ടാബ് എ 7 പോലുള്ളവയ്ക്കെതിരെയാണ് ലെനോവോ ടാബ് പി 11 മത്സരിക്കുന്നത്.

Top