വാട്ടര്‍ റിപ്പല്ലന്റ്‌കോട്ടിങുമായി ലെനോവ മോട്ടോ ഇ 4, മോട്ടോ ഇ 4 പ്ലസ് വിപണിയില്‍

വെള്ളത്തെ പ്രതിരോധിക്കുന്ന വാട്ടര്‍ റിപ്പല്ലന്റ്‌കോട്ടിങുമായി ലെനോവയുടെ പുതിയ സ്മാര്‍ട്ട് ഫോണുകളായ മോട്ടോ ഇ 4, മോട്ടോ ഇ 4 പ്ലസും വിപണിയില്‍ എത്തി.

മോട്ടോ ഇയ്ക്ക് 129.99 ഡോളര്‍ (ഏകദേശം 8300 ഇന്ത്യന്‍ രൂപ) ആണ് വിലഅതേസമയം, മോട്ടോ ഇ 4 പ്ലസിന്റെ വില 179.99 ഡോളറിലാണ് ആരംഭിക്കുന്നത്.

മെറ്റല്‍ പുറംചട്ടയോട് കൂടിയ രൂപകല്‍പനയാണ് ഇരുഫോണിനും. മോട്ടോ ജി 5നെ പോലെ വൃത്താകൃതിയിലുള്ള ക്യാമറ ഫ്രെയിമും ആന്റിന ലൈനുകളുമാണ് രണ്ട് ഫോണുകള്‍ക്കും.

ഇരു സ്മാര്‍ട്ട് ഫോണുകളിലും ഫിംഗര്‍പ്രിന്റ് സ്‌കാനിങ് സെന്‍സര്‍, മുന്‍ക്യാമറ ഫ്‌ലാഷ് തുടങ്ങിയ സവിശേഷതകളുണ്ട്.

മോട്ടറോളയുടെ ലോഗോയും സ്പീക്കര്‍ ഗ്രില്ലും പുറകുവശത്താണ്. മുന്‍വശത്തെ ഹോം ബട്ടണിലാണ് ഫിംഗര്‍പ്രിന്റ് സ്‌കാനര്‍ എംബഡ് ചെയ്തിരിക്കുന്നത്.

വോളിയം, പവര്‍ കീകള്‍ വലത് അരികിലായി നല്‍കിയിരിക്കുന്നു. 3.5 എംഎം ഓഡിയോ ജാക്ക് ഏറ്റവും മുകളിലായി നല്‍കിയിരിക്കുന്നു.

ഒറ്റ നാനോ സിം സ്ലോട്ടോടു കൂടിയ മോട്ടോ 4 ന് 5 ഇഞ്ച് എച്ച്ഡി ഡിസ്‌പ്ലേയും 2 ജി ബി റാമുമുണ്ട്. 8 മെഗാപിക്‌സല്‍ല് പ്രധാന ക്യാമറയും, 5 മെഗാപിക്‌സല്‍ മുന്‍ക്യാമറയുമാണ് നല്‍കിയിരിക്കുന്നത്.

നീക്കം ചെയ്യാവുന്ന 2800 എംഎഎച്ച് ബാറ്ററിയാണ് മോട്ടോ 4 ല്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

144.5 x72 x9.3 എംഎം വലിപ്പമുള്ള ഫോണിന് 150 ഗ്രാമാണ് ഭാരം. ലിക്വറൈസ് ബ്ലാക്ക്, ഫൈന്‍ ഗോള്‍ഡ് നിറങ്ങളില്‍ ഈ ഫോണ്‍ ലഭ്യമാകും.

വലിയ 5.5 എച്ച്ഡി ഡിസ്‌പ്ലേയോട് കൂടിയാണ് മോട്ടോ 4 പ്ലസ് എത്തുന്നത്.

സിംഗിള്‍ എല്‍ഇഡി ഫ്‌ലാഷ് എന്നിവയുടെ പിന്തുണയോടെയുള്ള 13 മെഗാപിക്‌സല്‍ പ്രധാന ക്യാമറയാണ് മോട്ടോ 4 പ്ലസിന് ലെനോവോ നല്‍കിയിരിക്കുന്നത്. ഇതിനു ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുമുണ്ട്.

155 x 77.5 x 9.55 എംഎം വലിപ്പമുള്ള ഫോണിന് 181 ഗ്രാമാണ് ഭാരം. അയണ്‍ ഗ്രേ, ഫൈന്‍ ഗോള്‍ഡ് നിറങ്ങളില്‍ ഇ 4 പ്ലസ് ലഭ്യമാകും.

2 ജിബി റാം/ 16 ജിബി സ്റ്റോറേജ്, 3 ജിബി റാം/ 32 ജിബി സ്റ്റോറേജ് വേരിയന്റുകളില്‍ ഫോണ്‍ ലഭിക്കും.

Top