ആമസോണിൽ വൻ വിലക്കുറവിൽ ലെനോവോ ലെജിയൻ 5 ഐ ലാപ്ടോപ്

മസോണില്‍ ലെനോവോ ലെജിയന്‍ 5ഐ ലാപ്‌ടോപ്പിന്  52,100 രൂപ വരെ ഡിസ്‌ക്കൗണ്ട്. ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയ്ക്ക് കീഴില്‍ ലെജിയന്‍ 5ഐ ലാപ്‌ടോപ്പ് ലെനോവോ ആമസോണില്‍ 83,990 രൂപയ്ക്കാണ് വില്‍ക്കുന്നത്. ലാപ്‌ടോപ്പിന്റെ എംആര്‍പി 1,33,090 രൂപയാണ്.

ഹൈഎന്‍ഡ് ഗെയിമിംഗിന് അനുയോജ്യമായ ഏറ്റവും മികച്ച ഹാര്‍ഡ്‌വെയര്‍ കൊണ്ടുവരുന്ന ലെനോവോ ലെജിയന്‍ 5ഐ ലാപ്‌ടോപ്പില്‍ ഹാലോ, പബ്ജി, ഫോര്‍സ ഹൊറൈസണ്‍ 4 പോലുള്ള ഗെയിമുകള്‍ കളിക്കാന്‍ കഴിയും.

ആമസോണ്‍ ഗ്രേറ്റ് ഇന്ത്യന്‍ ഫെസ്റ്റിവല്‍ വില്‍പ്പനയ്ക്ക് കീഴില്‍, ഗെയിമിംഗ് ലാപ്‌ടോപ്പുകളുടെ വലിയൊരു നിര കാണാം. ലെനോവോ ലെജിയന്‍, അസൂസ് ടി യു എഫ്, എച്ച്പി ഒമാന്‍ തുടങ്ങിയ പ്രമുഖ ബ്രാന്‍ഡുകളുണ്ട്. ഇവയെല്ലാം മികച്ചതാണ്.

Top