ലെനോവോ കെ9, ലെനോവോ എ5 ഇന്ത്യയില്‍ അവതരിപ്പിച്ചു

ലെനോവോ തങ്ങളുടെ പുതിയ സ്മാര്‍ട്‌ഫോണുകളായ ലെനോവോ കെ9, ലെനോവോ എ5 ഇന്ത്യയില്‍ അവതരിപ്പിച്ചു. ലെനോവോ കെ9 3 ജിബി റാം 32 ജിബി സ്‌റ്റോറേജ് വാരിയന്റിന് 8,999 രൂപയും ലെനോവോ എ5 2 ജിബി റാം 32 ജിബി സ്‌റ്റോറേജിന് 5,999 രൂപയും 3 ജിബി റാം 32 ജിബി സ്റ്റോറേജിന് 6,999 രൂപയുമാണ് വില വരുന്നത്. ഇരു ഫോണുകളും ഫ്‌ലിപ്കാര്‍ട്ടില്‍ ലഭ്യമാണ്.

18:9 ആസ്‌പെക്ട് റേഷ്യോ, 1440×720 പിക്‌സലില്‍ 5.72 ഇഞ്ച് എച്ച്ഡി പ്ലസ് മാക്‌സ് വിഷന്‍ ഡിസ്‌പ്ലേയാണ് ലെനോവോ കെ9ന് ഉള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. ആന്‍ഡ്രോയിഡ് ഓറിയോ 8.1ലാണ് ഫോണ്‍ പ്രവര്‍ത്തിക്കുന്നത്. 3,000 എംഎഎച്ചാണ് ബാറ്ററി. 13 എംപി പ്രൈമറി സെന്‍സര്‍ 5 എംപി സെക്കന്‍ഡറി സെന്‍സര്‍ ഡ്യുവല്‍ ക്യാമറയും 13 എംപി 5 എംപി ക്യാമറകള്‍ മുന്‍വശത്തുമുണ്ട്.

ലെനോവോ എ5 ബജറ്റ് സ്മാര്‍ട്‌ഫോണാണ്. 18:9 ആസ്‌പെക്ട് റേഷ്യോയില്‍ 5.45 എച്ച്ഡി പ്ലസ് ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. മൈക്രോ എസ്ഡി കാര്‍ഡ് ഉപയോഗിച്ച് ഫോണിന്റെ സ്‌റ്റോറേജ് വര്‍ധിപ്പിക്കാവുന്നതാണ്. ബാക്ക് വശത്ത് 16 എംപി ക്യാമറയും മുന്‍വശത്ത് 8 എംപി ക്യാമറയുമാണ് ഉള്ളത്. 4,000 എംഎഎച്ചാണ് ബാറ്ററി.

Top