Lenovo K6 Power Launch

മികച്ച ബാറ്ററി ശേഷിയോടുകൂടിയ കെ 6 പവര്‍ സ്മാര്‍ട്ട് ഫോണ്‍ ലെനോവോ ഇന്ത്യയിലെത്തിച്ചു. VoLTE ടെക്‌നോളജിയോടുകൂടിയ 4 ജി ഫോണാണ് കെ 6 പവര്‍. 9,999 രൂപയാണ് വില.

ഓണ്‍ലൈന്‍ ഷോപ്പായ ഫ്‌ലിപ്കാര്‍ട്ടിലൂടെ അടുത്തമാസം വില്‍പന ആരംഭിക്കും. ആന്‍ഡ്രോയ്ഡ് മാഷ്‌മെലോ 6.0 യില്‍ പ്രവര്‍ത്തിക്കുന്ന കെ 6 പവറിന് 3 ജി റാം, 32 ജിബി സ്റ്റോറേജ് സ്‌പേസാണുള്ളത്. 4000 എം എ എച്ച് ബാറ്ററിയാണ് ഫോണിന് ഊര്‍ജം പകരുന്നത്.

മികച്ച ശബ്ദ സംവിധാനത്തിനായി ഡോള്‍ബി അറ്റ്‌മോസ് സംവിധാനവുമുണ്ട്. 5 ഇഞ്ച് ഫുള്‍ എച്ച് ഡി ഡിസ്‌പ്ലേ, 1.4 ജിഗാഹെട്‌സ് ക്വാല്‍കോം സ്‌നാപ്ഡ്രാഗണ്‍ 430 പ്രോസസര്‍. 13 എം പി പിന്‍ ക്യാമറ, 8 മെഗാ പിക്‌സല്‍ മുന്‍ക്യാമറ എന്നിവയാണ് മറ്റ് സവിശേഷതകള്‍.

Top