lenovo handset moto m

ലെനോവോയുടെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റ് മോട്ടോ എം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 3ജിബി റാം, 32 ജിബി വേരിയന്റിന്റെ വില 15,999 രൂപയാണ്. അതേസമയം, 4ജിബി റാം, 64 ജിബി വേരിയന്റിന്റെ വില 17,999 രൂപയാണ്.

രണ്ടു ഹാന്‍ഡ്‌സെറ്റുകളും ഫ്‌ലിപ്കാര്‍ട്ട് വഴിയാണ് വില്‍ക്കുന്നത്. സിറ്റിബാങ്ക് കാര്‍ഡ് ഉപയോഗിച്ചു വാങ്ങുന്നവര്‍ക്ക് 1000 രൂപ ഡിസ്‌കൗണ്ടും ലഭിക്കും. 2000 രൂപയുടെ എക്‌സേഞ്ച് ഓഫറും ലഭ്യമാണ്. ഇതിനു പുറമെ മോട്ടോ എം വാങ്ങുന്നവര്‍ക്ക് മോട്ടോ പള്‍സ് 2 ഹെഡ്‌ഫോണ്‍ 1000 രൂപ കുറച്ചു നല്‍കും. മോട്ടോ ശ്രേണിയിലെ ഏറ്റവും പുതിയ ഹാന്‍ഡ്‌സെറ്റ് മോട്ടോ M കഴിഞ്ഞ മാസമാണ് ചൈനീസ് വിപണിയില്‍ അവതരിപ്പിച്ചത്.

ക്രിസ്മസ്, പുതുവര്‍ഷ സീസണ്‍ മുന്നില്‍ക്കണ്ടാണ് ലെനോവോ മോട്ടോ എം ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്. മെറ്റാലിക് ബോഡിയോടൊപ്പം എത്തിയ മോട്ടോ എമ്മിനു മുകളിലും താഴെയും ആന്റിന ബാന്‍ഡ് ഫീച്ചറുമുണ്ട്. ഈ ഹാന്‍ഡ്‌സെറ്റില്‍ വലത് ഭാഗത്തായാണ് ശബ്ദ നിയന്ത്രണ, പവര്‍ ബട്ടണുകള്‍ ചേര്‍ത്തിരിക്കുന്നത്. നാവിഗേഷന്‍ ബട്ടണുകള്‍ സ്‌ക്രീനിലുമാണ്.

എന്നാല്‍, ഫിങ്കര്‍ പ്രിന്റ് സ്‌കാനര്‍ ബാക്ക് പാനലില്‍ ക്യാമറയ്ക്ക് തൊട്ടു താഴെയാണ്. 5.5 ഇഞ്ച് ഡിസ്‌പ്ലേ, 2.2 GHz ലുള്ള മീഡിയാ ടെക്ക് ഹീലിയോ P15 ഒക്ടാകോര്‍ പ്രോസസര്‍, 4 ജിബി റാം, 32 ജിബി സ്‌റ്റോറേജ്, 16 മെഗാപിക്‌സല്‍ റിയര്‍ ക്യാമറ (രണ്ടു എല്‍ഇഡി ഫ്‌ളാഷോട് കൂടി), എ!ട്ടു മെ?ഗാപിക്‌സല്‍ സെല്‍ഫി ക്യാമറ, 3050 mAh ബാറ്ററി എന്നിവ മോട്ടോ എമ്മിന്റെ പ്രധാന ഫീച്ചറുകളാണ്

Top