ലെനോവ തിങ്ക്ബുക്ക് പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു

ഡ്യുവല്‍ സ്‌ക്രീന്‍ ലാപ്ടോപ്പായി ലെനോവ തിങ്ക്ബുക്ക് പ്ലസ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ലിഡിന് മുകളില്‍ 10.8 ഇഞ്ച് ഇ-ഇങ്ക് ഡിസ്‌പ്ലേ, 13.3 ഇഞ്ച് ഫുള്‍ എച്ച്ഡി മെയിന്‍ ഡിസ്‌പ്ലേ, ഇന്റല്‍ ടെന്‍ത്ത് ജനറേഷന്‍ കോര്‍ ഐ 7 പ്രോസസര്‍ വരെ ഇതില്‍ ക്രമീകരിക്കാന്‍ കഴിയും.

ലെനോവോ തിങ്ക്ബുക്ക് പ്ലസിന് 1,12,690 രൂപയുമായി അയണ്‍ ഗ്രേ കളര്‍ വേരിയന്റില്‍ വരുന്നു. ഈ കോണ്‍ഫിഗറേഷനില്‍ ഇന്റല്‍ കോര്‍ i5-10210U സിപിയു, 8 ജിബി റാം, 512 ജിബി എസ്എസ്ഡി എന്നിവ ഉള്‍പ്പെടുന്നു. രാജ്യത്തെ ലെനോവോ ഡോട്ട് കോം, ആമസോണ്‍ എന്നിവയില്‍ നിന്ന് വാങ്ങാന്‍ ഇത് ലഭ്യമാണ്.

വിന്‍ഡോസ് 10 മുന്‍കൂട്ടി ഇന്‍സ്റ്റാള്‍ ചെയ്തതാണ് ലെനോവ തിങ്ക്ബുക്ക് പ്ലസ്. സ്ലിം ബെസലുകളുള്ള 13.3 ഇഞ്ച് ഫുള്‍ എച്ച്ഡി (1,920×1,080 പിക്സല്‍) ഐപിഎസ് ഡിസ്പ്ലേയാണ് ഇതിലുള്ളത്. 300 നിറ്റ് പീക്ക് ബറൈറ്റ്‌നെസ് 100 ശതമാനം എസ്ആര്‍ജിബി കളര്‍ ഗാമറ്റും ഇത് നല്‍കുന്നു. ഇന്റല്‍ ടെന്‍ത്ത് ജനറേഷന്‍ കോര്‍ ഐ 7 പ്രോസസര്‍ വരുന്ന ഇതില്‍ 16 ജിബി വരെ ഡിഡിആര്‍ 4 റാമും തിങ്ക്ബുക്ക് പ്ലസില്‍ സജ്ജീകരിക്കാവുന്നതാണ്. ഇന്റല്‍ യുഎച്ച്ഡി ഓണ്‍ബോര്‍ഡ് ഗ്രാഫിക്‌സാണ് ലാപ്ടോപ്പിനുള്ളത്.

ലാപ്ടോപ്പ് അടച്ചുകൊണ്ട് പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന 10.8 ഇഞ്ച് ഇ-ഇങ്ക് മോണോക്രോമാറ്റിക് ഡിസ്പ്ലേയാണ് ലെനോവോ തിങ്ക്ബുക്ക് പ്ലസിനെ മറ്റുള്ള ലാപ്‌ടോപ്പുകളില്‍ നിന്നും വേറിട്ടുനിര്‍ത്തുന്നത്. ഇന്റഗ്രേറ്റഡ് ലെനോവോ പ്രിസിഷന്‍ പെന്‍ ഉപയോഗിച്ച് കുറിപ്പുകള്‍ എടുക്കുന്നതിനോ സ്‌കെച്ചിംഗിനോ ഇത് ഉപയോഗിക്കാം. സ്‌ക്രാച്ച് പ്രൂഫ് കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് എന്‍ബിടി ഫീച്ചര്‍ ചെയ്യുന്നതിലൂടെ ലിഡ് അടയ്ക്കുമ്പോള്‍ ഡിസ്പ്ലേയ്ക്ക് അവശ്യ അറിയിപ്പുകള്‍ കാണിക്കാന്‍ കഴിയും.

32 ജിബി ഇന്റല്‍ ഒപ്‌റ്റെയ്ന്‍ മെമ്മറി എച്ച് 10, 512 ജിബി എസ്എസ്ഡി സ്റ്റോറേജ് കപ്പാസിറ്റിയുമായി തിങ്ക്ബുക്ക് പ്ലസില്‍ വരുന്നു. ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയോടെ 10 മണിക്കൂര്‍ ബാറ്ററി ലൈഫാണ് ഇതിലുള്ളത്. ഡോള്‍ബി ഓഡിയോ പിന്തുണയുള്ള ഹാര്‍മോണ്‍ കാര്‍ഡന്‍ സ്പീക്കറുകളും അലക്സ വോയ്സ് അസിസ്റ്റന്റുമാണ് ഓഡിയോ കൈകാര്യം ചെയ്യുന്നത്. വൈ-ഫൈ 802.11 2×2 ആകസ്, ബ്ലൂടൂത്ത് 5.0, യുഎസ്ബി ടൈപ്പ്-സി പോര്‍ട്ട്, രണ്ട് യുഎസ്ബി 3.0 പോര്‍ട്ടുകള്‍, എച്ച്ഡിഎംഐ 1.4 ബി പോര്‍ട്ട്, ഹെഡ്ഫോണ്‍ ജാക്ക് എന്നിവ കണക്റ്റിവിറ്റി ഓപ്ഷനുകളില്‍ വരുന്നു. വലതുവശത്തായി ഫിംഗര്‍പ്രിന്റ് സ്‌കാനറും ഉണ്ട്.

Top