ലെനിൻ രാജേന്ദ്രന്റെ സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തിൽ നടന്നു

തിരുവന്തപുരം: പ്രശസ്ത സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സംസ്‌കാരം തൈക്കാട് ശാന്തി കവാടത്തില്‍ നടന്നു. പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അടക്കം നിരവധി പ്രമുഖര്‍ സംസ്‌കാര ചടങ്ങിനെത്തി.

രാവിലെ 9.30ന് യൂണിവേഴ്‌സിറ്റി കോളേജിലും 10.30ഓടെ കലാഭവനിലും മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചു.

തിങ്കളാഴ്ചയാണ് കരള്‍ രോഗത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ച് ലെനിന്‍ രാജേന്ദ്രന്‍ മരണപ്പെട്ടത്. ചെന്നൈയിലെ രാമചന്ദ്ര മെഡിക്കല്‍ കോളേജിലെ എംബാം നടപടികള്‍ പൂര്‍ത്തിയാക്കി ഇന്നലെ 4.15ഓടെയാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുവന്നത്.

ചലച്ചിത്ര രാഷ്ട്രീയ മേഖലയിലെ നിരവധി പേര്‍ ലെനിന്‍ രാജേന്ദ്രനെ അവസാനമായി കാണാന്‍ കടവടിയാര്‍ പണ്ഡിറ്റ് കോളനിയിലെ വീട്ടിലേക്കെത്തിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്നലെ എട്ടുമണിയോടെ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.

Top