lena the presence of character actress in malayalam industry

Actress Lena

മികച്ച സ്വഭാവ കഥാപാത്രങ്ങള്‍ തേടിയെത്തുന്ന മലയാളത്തിലെ സ്ത്രീ സാന്നിധ്യമാണ് ലെന. 2017 ലും നല്ലകഥാപാത്രങ്ങളാണ് താരത്തെ തേടിയെത്തുന്നത്.

പ്രദീപ് എം നായര്‍ സംവിധാനം ചെയ്ത് പൃഥ്വിരാജ് നായകനാവുന്ന ‘വിമാന’മാണ് ലെനയുടെ അടുത്ത ചിത്രം. ചിത്രത്തിലെ രണ്ടു കാലഘട്ടങ്ങളിലായുള്ള കഥാപാത്രത്തെയാണ്‌ ലെന അവതരിപ്പിക്കുന്നത്.

വിമാനത്തിലെ സുപ്രധാന കഥാപാത്രമായി പൃഥ്വിരാജിനൊപ്പം ചിത്രത്തില്‍ ആദ്യാവസാനം വരെ ലെന പ്രത്യക്ഷപ്പെടുന്നുണ്ട്.

വിക്രമാദിത്യനിലെ ദുല്‍ഖറിന്റെ അമ്മയും, എന്ന് നിന്റെ മൊയ്ദീന്‍ ചിത്രത്തിലെ പൃഥ്വിരാജിന്റെ അമ്മയും ലെനയുടെ ശ്രദ്ധിക്കപ്പെട്ട കഥാപാത്രങ്ങളായിരുന്നു.

Top