തിരക്കഥാകൃത്തിന്റെ കുപ്പായമണിഞ്ഞ് ലെന; ഓളത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

ടി ലെന ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രം ഓളത്തിന്റെ ഫസ്റ്റ് ലുക്ക് മോഷന്‍ പോസ്റ്റര്‍ പുറത്ത്. നടന്‍ സൗബിന്‍ ഷാഹിര്‍ ആണ് ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടത്. നവാഗതനായ വി.എസ് അഭിലാഷ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

23 വര്‍ഷത്തെ അഭിനയ ജീവിതത്തിന് ശേഷമാണ് ലെന തിരക്കഥ രചനയിലേക്ക് തിരിയുന്നത്. സംവിധായകനൊപ്പം ചേര്‍ന്നാണ് ലെന സിനിമയുടെ തിരക്കഥ എഴുതുന്നത്. നൗഫല്‍ പുനത്തില്‍ നിര്‍മിക്കുന്ന ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, ലെന, ബിനു പപ്പു, ഹരിശ്രീ അശോകന്‍, നോബി മാര്‍ക്കോസ്, സുരേഷ് ചന്ദ്രമേനോന്‍ എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

അരുണ്‍ തോമസ് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് അസ്‌കര്‍ ആണ്.

 

Top