റിയാന്‍ ബ്രൂയിസ്റ്റര്‍ റെക്കോര്‍ഡ് തുകയ്ക്ക് ലിവര്‍പൂള്‍ വിട്ട് ഷെഫീല്‍ഡിലേക്ക്

ലിവര്‍പൂളിന്റെ യുവ സ്‌ട്രൈക്കര്‍ റിയാന്‍ ബ്രൂയിസ്റ്റര്‍ ക്ലബ് വിട്ടു. പ്രീമിയര്‍ ലീഗ് ക്ലബ് തന്നെ ആയ ഷെഫീല്‍ഡ് യുണൈറ്റഡ് ആണ് 20കാരനായ താരത്തെ സ്വന്തമാക്കിയിരിക്കുന്നത്. 24 മില്യണ്‍ നല്‍കിയാണ് ബ്രൂയിസ്റ്ററിനെ ഷെഫീല്‍ഡ് സ്വന്തമാക്കുന്നത്. ഷെഫീല്‍ഡ് യുണൈറ്റഡ് ക്ലബിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ട്രാന്‍സ്ഫര്‍ ആണിത്. ഗോളടിക്കാന്‍ ആളില്ലാതെ കഷ്ടപ്പെടുന്ന ഷെഫീല്‍ഡിന് ബ്രൂയിസ്റ്ററിന്റെ വരവ് വലിയ ഗുണം ചെയ്യും.

ബ്രൂയിസ്റ്റര്‍ ലിവര്‍പൂള്‍ വിടാന്‍ കാരണം അധികം അവസരം കിട്ടില്ല എന്നത് ആണ്. ക്രിസ്റ്റല്‍ പാലസും താരത്തിനായി രംഗത്ത് ഉണ്ടായിരുന്നു. അവസാന പ്രീസീസണില്‍ ഒക്കെ ലിവര്‍പൂള്‍ സീനിയര്‍ ടീമിനൊപ്പം ബ്രൂയിസ്റ്റര്‍ ഉണ്ടായിരുന്നു. വലിയ ഭാവി തന്നെ ഈ ഇംഗ്ലീഷ് യുവതാരത്തിന് കണക്കാക്കുന്നുണ്ട്. ഇന്ത്യയില്‍ നടന്ന അണ്ടര്‍ 17 ലോകകപ്പില്‍ തകര്‍ത്തു കളിച്ച് താരമായിരുന്നു റിയാന്‍ ബ്രൂയ്സ്റ്റര്‍ ലിവര്‍പൂളില്‍ തുടരും. അണ്ടര്‍ 17 ലോകകപ്പലെ ടോപ്പ്‌സ്‌കോററായിരുന്നു ഈ ലിവര്‍പൂള്‍ താരം. 8 ഗോളുകളാണ് ബ്രൂയ്സ്റ്റര്‍ ലോകകപ്പില്‍ നേടിയത്. ഫൈനലിലും നിര്‍ണായക ഒരു ഗോള്‍ താരം നേടിയിരുന്നു.

Top