നിയമസഭ സമ്മേളനം ജനുവരി 25 മുതല്‍; ബജറ്റ് ഫെബ്രുവരി രണ്ടിന്

തിരുവനന്തപുരം: നിയമസഭാ സമ്മേളനം ഈ മാസം 25 മുതല്‍ ആരംഭിക്കും. ബജറ്റ് അവതരണത്തിനായി നിയമസഭ വിളിച്ചുചേര്‍ക്കാന്‍ ഗവര്‍ണറോട് മന്ത്രിസഭ ശുപാര്‍ശ ചെയ്തു. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാകും നിയമസഭ സമ്മേളനം തുടങ്ങുക.നയപ്രഖ്യാപന പ്രസംഗത്തില്‍ കേന്ദ്രസര്‍ക്കാരിനും ഗവര്‍ണര്‍ക്കുമെതിരായ പരാമര്‍ശങ്ങള്‍ ഉണ്ടായേക്കും. മുന്‍പ് നയപ്രഖ്യാപന പ്രസംഗത്തില്‍ ഉണ്ടായിരുന്ന കേന്ദ്രത്തിനെതിരായ വിമര്‍ശനങ്ങളോട് ഗവര്‍ണര്‍ വിയോജിപ്പ് അറിയിച്ചിരുന്നു.

സംസ്ഥാന ബജറ്റ് ഫെബ്രുവരി രണ്ടിന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിക്കും. സംസ്ഥാനം ഗുരുതര സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സാഹചര്യത്തില്‍ ചെലവ് ചുരുക്കുന്നതിനും വരുമാനം വര്‍ധിപ്പിക്കുന്നതിനുമുള്ള നിര്‍ദേശങ്ങള്‍ ബജറ്റിലുണ്ടാകും.

Top