ലെജന്‍സ് ലീഗ് ക്രിക്കറ്റ്; ഇന്ത്യന്‍ ക്യാപ്പിറ്റല്‍സും ഭില്‍വാര കിംഗ്‌സും നേർക്കുനേർ

ജയ്പൂര്‍: ലെജന്‍സ് ലീഗ് ക്രിക്കറ്റില്‍ ഇന്ന് കലാശപോര്. ഗൗതം ഗംഭീര്‍ നയിക്കുന്ന ഇന്ത്യന്‍ ക്യാപ്പിറ്റല്‍സ് ഇര്‍ഫാന്‍ പത്താന്റെ ഭില്‍വാര കിംഗ്‌സിനെ നേരിടും. മലയാളി താരം എസ് ശ്രീശാന്ത്, ഷെയ്ന്‍ വാട്‌സണ്‍, നമാം ഓജ, മോണ്ടി പനേസര്‍, മാറ്റ് പ്രയര്‍ എന്നിവര്‍ അണിനിരക്കുന്നതാണ് ഇര്‍ഫാന്റെ ഭില്‍വാര കിംഗ്‌സ്. റോസ് ടെയ്‌ലര്‍, ദിനേശ് രാംദിന്‍, ജാക്ക് കാലിസ്, രവി ബൊപ്പാര തുടങ്ങിയ പ്രമുഖ താരനിരയാണ് ഗംഭീരിന്റെ ഇന്ത്യന്‍ ക്യാപിറ്റല്‍സ്. വൈകിട്ട് 7:30ന് ജയ്പൂരിലാണ് മത്സരം.

ഇന്ത്യന്‍ ക്യാപിറ്റല്‍സ് സ്‌ക്വാഡ്: ഗൗതം ഗംഭീര്‍(ക്യാപ്റ്റന്‍), റോസ് ടെയ്ലര്‍, ദിനേശ് രാംദിന്‍, ജോണ്‍ മൂണി, ജാക്ക് കാലിസ്, രജത് ഭാട്യ, രവി ബൊപ്പാര, പ്രോസ്പര്‍ ഓട്ടിയ, പ്രവീണ്‍ താംബെ, മിച്ചല്‍ ജോണ്‍സന്‍, അസ്ഗര്‍ അഫ്ഗാന്‍, ഫര്‍വീസ് മഹറൂഫ്, മഷറഫെ മൊര്‍ത്താസ, പങ്കജ് സിംഗ്, ഹാമില്‍ട്ടന്‍ മസാക്കഡ്സാ, ലയാം പ്ലങ്കെറ്റ്. ഭില്‍വാര കിംഗ്സ് സ്‌ക്വാഡ്: ഇര്‍ഫാന്‍ പത്താന്‍(ക്യാപ്റ്റന്‍), എസ് ശ്രീശാന്ത്, യൂസഫ് പത്താന്‍, ഷെയ്ന്‍ വാട്സണ്‍, മാറ്റ് പ്രയര്‍, നമാന്‍ ഓജ, സുദീപ് ത്യാഗി, മോണ്ടി പനേസര്‍, സമിത് പട്ടേല്‍, ടിം ബ്രസ്നന്‍, ഫിഡല്‍ എഡ്വേഡ്സ്, ടിനോ ബെസ്റ്റ്, വില്യം പോര്‍ട്ടര്‍ഫീല്‍ഡ, നിക്ക് കോംപ്റ്റന്‍, ഒവൈസ് ഷാ.

 

Top