ഐഎസ്എല്‍; ഇതിഹാസ താരം ഡേവിഡ് വിയ്യ ഒഡീഷ എഫ്സിയിലേക്ക്

ഭുവനേശ്വര്‍: സ്പാനിഷ് ഫുട്‌ബോള്‍ ഇതിഹാസവും ലോകകപ്പ് ജേതാവുമായ ഡേവിഡ് വിയ്യ ഐഎസ്എല്‍ ക്ലബ് ഒഡീഷ എഫ്സിയുടെ ഗ്ലോബല്‍ ഓപ്പറേഷന്‍സ് മേല്‍നോട്ടം വഹിക്കും. ഒഡീഷയുടെ മുന്‍ മുഖ്യ പരിശീലകന്‍ ജോസപ് ഗോമ്പൗവും വിക്ടര്‍ ഒനാട്ടെയും ടെക്നിക്കല്‍ ഫുട്‌ബോള്‍ കമ്മിറ്റിയില്‍ ഉണ്ടാവുമെന്നും ക്ലബ് ഔദ്യോഗികമായി അറിയിച്ചു.

കഴിഞ്ഞ ഐഎസ്എല്‍ സീസണില്‍ 20 മത്സരങ്ങളില്‍ വെറും 12 പോയിന്റ് മാത്രമായി അവസാന സ്ഥാനക്കാരായിരുന്നു ഒഡീഷ എഫ്സി. എന്നാല്‍ താരങ്ങളുടെ റിക്രൂട്ട്മെന്റ് അടക്കമുള്ള കാര്യങ്ങളില്‍ ഇനി ഡേവിഡ് വിയ്യ ക്ലബിനെ സഹായിക്കും.

മുപ്പത്തിയൊമ്പതുകാരനായ വിയ്യ കരിയറില്‍ 15 കിരീടങ്ങള്‍ നേടിയിട്ടുണ്ട്. ബാഴ്സലോണ, അത്ലറ്റിക്കോ മാഡ്രിഡ് തുടങ്ങിയ വമ്പന്‍ ക്ലബുകളുടെ താരമായിരുന്നു. ക്ലബ് കരിയറില്‍ മൂന്ന് വീതം ലാ ലിഗയും കോപ്പ ഡെല്‍ റേയും ഒരു ചാമ്പ്യന്‍സ് ലീഗ് കിരീടവും നേടിയിട്ടുണ്ട്.

 

Top