ശരവണ സ്റ്റോഴ്സിന്റെ ഉടമ ശരവണന്‍ വെള്ളിത്തിരയിലേക്ക്; നായകനാവുന്നതും ശരവണൻ

രവണ സ്റ്റോഴ്സിന്റെ ഉടമ ശരവണന്‍ വെള്ളിത്തിരയിലേക്ക് എത്താന്‍ ഒരുങ്ങുകയാണ്. ചെനൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നതാണ് ശരവണ സ്റ്റോഴ്സ്.ശരവണന്‍ തന്നെയാണ് ചിത്രം നിര്‍മിക്കുന്നത്. ചെന്നൈ എ.വി.എം സ്റ്റുഡിയോയില്‍ ചിത്രത്തിന്റെ പൂജ നടന്നു.

തമന്ന, ഹന്‍സിക എന്നിവര്‍ക്കൊപ്പം അദ്ദേഹം നേരത്തെ പരസ്യചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. ചിത്രത്തില്‍ നായികയായി എത്തുന്നത് ഗിതിക തിവാരിയാണ്.

ജെ.ഡി ആന്റ് ജെറി എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. അജിത്ത് നായകനായ ഉല്ലാസം എന്ന ചിത്രത്തിലൂടെ ശ്രദ്ധേയരായ സംവിധായകരാണ് ജെ.ഡി ആന്റ് ജെറി.

പ്രഭു, വിവേക്, വിജയകുമാര്‍, നാസ്സ, കോവൈ സരള എന്നിവരാണ് ചിത്രത്തില്‍ അണിനിരക്കുന്ന മറ്റ് കഥാപാത്രങ്ങള്‍

Top