ഇടുക്കി ജില്ലയിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് നിയമ സാധുത; നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ഇടുക്കിയിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് നിയമ സാധുത നല്‍കാന്‍ ഒരുങ്ങി സര്‍ക്കാര്‍. 1964ലെ ഭൂമിപതിവ് നിയമം അനുസരിച്ച് നല്‍കിയ ഭൂമിയിലെ അനധികൃത നിര്‍മാണങ്ങള്‍ക്ക് സാധുത നല്‍കുന്ന തീരുമാനമാണ് ഇന്ന് ചേര്‍ന്ന മന്ത്രിസഭായോഗം പരിഗണിച്ചതെന്നാണ് വിവരം.

15 സെന്റ് വരെയും 1500 ചതുരശ്ര അടിക്ക് താഴെയുള്ള കെട്ടിടങ്ങള്‍ ഉടമകള്‍ക്ക് നല്‍കും. ഈ ഉടമകള്‍ക്ക് ഇടുക്കി ജില്ലയിലോ മറ്റിടത്തോ സ്വന്തമായി ഭൂമി ഉണ്ടാകാന്‍ പാടില്ലെന്നാണ് വ്യവസ്ഥ. 1500 ചതുരശ്ര അടിക്ക് മുകളിലുള്ള കെട്ടിടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കും. ഈ കെട്ടിടങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് പിന്നീട് തീരുമാനം സ്വീകരിക്കും. 2010 ഹൈകോടതി വിധിയുടെപശ്ചാത്തലത്തിലാണ് മന്ത്രിസഭാ യോഗം ഈ ശിപാര്‍ശകള്‍ പരിഗണിച്ചതെന്നാണ് റവന്യൂ വകുപ്പ് അറിയിക്കുന്നത്.

Top