ഇഡിക്കെതിരായ നിയമനടപടികള്‍ തുടരും; സര്‍ക്കാര്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ നിയമനടപടികള്‍ തുടരുമെന്ന് സംസ്ഥാന സര്‍ക്കാര്‍. നിയമവശം പരിശോധിച്ച ശേഷം തുടര്‍ നടപടികള്‍ ഉണ്ടാവും. വിചാരണ കോടതിയില്‍ കേസുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അതിന് ശേഷം കേസുമായി ബന്ധപ്പെട്ട് തുടര്‍ നടപടികളിലേക്ക് നീങ്ങുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

നേരത്തെ സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ക്രൈംബ്രാഞ്ച് നടത്തുന്ന അന്വേഷണം റദ്ദാക്കണമെന്ന ഇഡിയുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചിരുന്നു. ഇതുപ്രകാരം ഇ.ഡിക്കെതിരായ രണ്ട് എഫ്.ഐ.ആറുകള്‍ ഹൈകോടതി റദ്ദാക്കുകയും ചെയ്തു. കേസന്വേഷണത്തില്‍ ക്രൈംബ്രാഞ്ച് നടപടി ക്രമങ്ങള്‍ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈകോടതി നടപടി.

Top