വീഡിയോ പണികൊടുത്തു; അനുഷ്‌കയ്ക്കും കൊഹ്‌ലിക്കുമെതിരെ വക്കീല്‍ നോട്ടീസ്

anushka

കാറില്‍ നിന്ന് റോഡിലേക്ക് പ്ലാസ്റ്റിക് മാലിന്യം വലിച്ചെറിഞ്ഞ ഒരു യുവാവിനെ അനുഷ്‌ക ശര്‍മ്മ ശാസിക്കുന്ന വീഡിയോ വൈറലായിരുന്നു. ശാസന കിട്ടിയ ചെറുപ്പക്കാരനായ അര്‍ഹാന്‍ സിംഗും അമ്മയും അതിന് മറുപടിയുമായി വന്നിരുന്നു. എന്നാല്‍ ഇപ്പോള്‍ ആ വീഡിയോ അനുഷ്‌കയ്ക്കും വിരാടിനും പാരയായിരിക്കുകയാണ്.

സംഭവത്തില്‍ അനുഷ്‌കയ്ക്കും കൊഹ്‌ലിക്കുമെതിരെ വക്കീല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് അര്‍ഹാന്‍. സമൂഹമാധ്യമങ്ങളില്‍ അപമാനിച്ചതിന്റെ പേരിലാണ് നോട്ടീസയച്ചതെന്ന് അര്‍ഹാന്‍ പറഞ്ഞു. തുടര്‍ നടപടിയ്ക്കായി മറുപടി കാത്തിരിക്കുകയാണെന്നും അര്‍ഹാന്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു കൊഹ്‌ലി ഇന്‍സ്റ്റഗ്രാമില്‍ ഇതിന്റെ വീഡിയോ പോസ്റ്റു ചെയ്തത്. അതിനെതിരെ അര്‍ഹാനും അമ്മയും രംഗത്തു വന്നതോടെയാണ് കാര്യങ്ങളുടെ ഗതി മാറിയത്. അറിയാതെ എന്റെ കാറില്‍ നിന്ന് റോഡിലേക്ക് വീണ പ്ലാസ്റ്റിക് സഞ്ചിയില്‍ ഉണ്ടായിരുന്നതിനേക്കാള്‍ മാലിന്യമാണ് അനുഷ്‌ക്കയുടെ വായില്‍ നിന്ന് വന്നതെന്നാണ് അര്‍ഹാന്‍ പറഞ്ഞത്.

Top