സോളാറില്‍ തുടരന്വേഷണത്തിന് ശേഷം കേസ് മതിയെന്ന് നിയമോപദേശം

തിരുവനന്തപുരം: സോളാറില്‍ തുടരന്വേഷണത്തിന് ശേഷം കേസ് മതിയെന്ന് നിയമോപദേശം.

കേസെടുക്കണമോയെന്ന കാര്യം അന്വേഷണസംഘത്തിന് തീരുമാനിക്കാമെന്നും, വസ്തുത ബോധ്യപ്പെട്ടാല്‍ അന്വേഷണസംഘത്തിന് കേസെടുക്കാമെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍, സരിതയുടെ ആരോപണത്തില്‍ കേസെടുക്കാനാവുമോ എന്ന് നിയമോപദേശത്തില്‍ സംശയം പ്രകടിപ്പിച്ചു.

സമ്മതത്തോടെയുള്ള ബന്ധമാണെന്ന് വ്യാഖ്യാനം വന്നേക്കാമെന്നും, അതിനാല്‍ സരിതയുടെ കത്തില്‍ അന്വേഷണത്തിന് ശേഷം മാത്രം കേസ് മതിയെന്നുമാണ്‌ നിയമോപദേശം.

Top