സ്വപ്‌നയുടെ ശബ്ദരേഖ; മുഖ്യമന്ത്രിയ്‌ക്കെതിരെയുള്ള ഗൂഢാലോചന തെളിഞ്ഞാല്‍ കേസെടുക്കാന്‍ നിയമോപദേശം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റേതെന്ന പേരില്‍ പുറത്തുവന്ന ശബ്ദരേഖയില്‍ മുഖ്യമന്ത്രിയ്ക്കെതിരെ ഗൂഢാലോചന നടന്നുവെന്ന് തെളിഞ്ഞാല്‍ കേസെടുക്കാമെന്ന് നിയമോപദേശം. പൊലീസ് മേധാവിക്കാണ് ഇതു സംബന്ധിച്ച നിയമോപദേശം ലഭിച്ചത്.

ഒരാള്‍ക്കെതിരെ കള്ളമൊഴി നല്‍കാന്‍ പ്രേരിപ്പിക്കുന്നത് ഒരു ഉദ്യോഗസ്ഥന്റെ കര്‍ത്തവ്യമായി കാണാന്‍ കഴിയില്ലെന്നും അതില്‍ കേസെടുക്കാമെന്നുമാണ് നിയമോപദേശം. പ്രതിയുടെ അറിവോടെയല്ലെങ്കില്‍ പ്രതിയെ കേസില്‍ ഉള്‍പ്പെടുത്താനാകില്ല എന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു.

Top