കേരളത്തിലെ ക്യാമ്പസുകളില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരുമിച്ചു പോകണം; ജോസ് കെ മാണി

തിരുവനന്തപുരം: കേരളത്തിലെ ക്യാമ്പസുകളില്‍ സജീവമാകാന്‍ കേരള കോണ്‍ഗ്രസ് എമ്മിന്റെ വിദ്യാര്‍ത്ഥി സംഘടന. കോട്ടയത്ത് ചേര്‍ന്ന ജന്മദിനസമ്മേളനത്തിലാണ് കേരള സ്റ്റുഡന്റ്സ് കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ ജോസ് കെ മാണി ആഹ്വാനം ചെയ്തത്. കെ.എസ്.സിയെ എസ്.എഫ്.ഐയ്‌ക്കെപ്പം കൂട്ടണമെന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു. ക്യാമ്പസുകളില്‍ ഇടതു വിദ്യാര്‍ത്ഥി സംഘടനകള്‍ ഒരുമിച്ചു പോകണമെന്ന് ജോസ് കെ മാണി പറഞ്ഞു.

ജോസ് കെ മാണി വിഭാഗം ഇടതു ചേരിയിലെത്തിയപ്പോള്‍ സ്വപ്നങ്ങളൊരുപാടുണ്ടായിരുന്നു കെ.എസ്.സിക്കും. എന്നാല്‍ മുന്നണി സംവിധാനത്തെ ക്യാമ്പസുകള്‍ക്ക് പുറത്ത് നിര്‍ത്തുന്ന എസ്.എഫ്.ഐ ശൈലി കെ.എസ്.സിക്ക് തിരിച്ചടിയായി. സ്വാധീനമുള്ള ക്യാമ്പസുകളില്‍ പോലും ,കെ.എസ്.സിയെ എസ്.എഫ്.ഐ ഒറ്റപ്പെടുത്തുന്നെന്ന വിമര്‍ശനം കേരള കോണ്‍ഗ്രസിന്റെ ഉന്നതാധികാര സമിതിയില്‍ ഉയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് കെ.എസ്.സി ശക്തിപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായത്.

എന്നാല്‍, യൂണിയന്‍ പാനലില്‍ മറ്റൊരു സംഘടനക്ക് സീറ്റ് നല്‍കിയ ചരിത്രം എസ്.എഫ്.ഐക്കില്ല. കഴിഞ്ഞ ക്യാമ്പസ് ഇലക്ഷനിലും കെ.എസ്.സി മത്സരിച്ചത് സ്വതന്ത്രമായാണ്. എസ്.എഫ്.ഐനെ പോലും ക്യാമ്പസുകളില്‍ കൂടെ കൂട്ടാന്‍ തയ്യാറാവാത്ത എസ്.എഫ്.ഐ,കെ.എസ്.സിയുടെ വിഷയത്തില്‍ എന്ത് നിലപാടെടുക്കുമെന്നത് നിര്‍ണായകമാണ്.

Top