ഇടത് എംപിമാര്‍ക്ക് ലക്ഷദ്വീപില്‍ പ്രവേശനം നിഷേധിച്ചു

കവരത്തി: ഇടത് എംപിമാര്‍ക്ക് ലക്ഷദ്വീപ് ഭരണകൂടം പ്രവേശനം നിഷേധിച്ചു. പ്രവേശനം നല്‍കാന്‍ ഇടത് എംപിമാര്‍ സമര്‍പ്പിച്ച അപേക്ഷ ലക്ഷദ്വീപ് ഭരണകൂടം തള്ളി. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ പ്രവേശനം നല്‍കാന്‍ കഴിയില്ലെന്ന് ലക്ഷദ്വീപ് ഭരണകൂടം അറിയിച്ചു.

നല്‍കിയിരിക്കുന്ന അപേക്ഷയില്‍ തെറ്റുകള്‍ ഉണ്ടെന്നും ഭരണകൂടം ചൂണ്ടിക്കാട്ടി. ഏഴ് ഇടത് എംപിമാര്‍ നല്‍കിയ അപേക്ഷയണ് ലക്ഷദ്വീപ് ഭരണകൂടം തള്ളിയത്. നേരത്തെ, കോണ്‍ഗ്രസ് എംഎല്‍എമാരുടെ പ്രവേശനവും ലക്ഷദ്വീപ് ഭരണകൂടം നിഷേധിച്ചിരുന്നു.

 

Top