ഇടതു സര്‍ക്കാര്‍ സുപ്രിംകോടതിയിലെ കേസ് നടത്തിപ്പിന് വേണ്ടി മാത്രം ചെലവാക്കിയത് കോടികൾ

ൽഹി : ഇടതു സര്‍ക്കാര്‍ അധികാരത്തിലെത്തിയതിനു ശേഷം സുപ്രിംകോടതിയിലെ കേസ് നടത്തിപ്പിന് മാത്രമായി പതിനാലുകോടി പത്തൊന്‍പത് ലക്ഷം രൂപ ചെലവഴിച്ചുവെന്ന് വിവരാവകാശ രേഖ. 10 കോടി 72 ലക്ഷം രൂപയാണ് ഹൈക്കോടതിയിലെ കേസ് നടത്തിപ്പിന് മാത്രമായി ചെലവായത്.ഇടതുസര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം സുപ്രിംകോടതിയിലെ കേസ് നടത്തിപ്പിനായി മാത്രം ചെലവാക്കിയത് 14,19,24,110 രൂപയാണ്.

ഹൈക്കോടതിയിലെ കേസ് നടത്തിപ്പിനായി ചെലവാക്കിയത് 10,72,47,500 രൂപയാണ്. ഷുഹൈബ് കേസില്‍ സംസ്ഥാന സര്‍ക്കാരിനായി ഹാജരായ വിജയ് ഹന്‍സാരിയയ്ക്കായി സര്‍ക്കാര്‍ ചെലവാക്കിയത് 64,44,000 രൂപയാണ്. പെരിയ ഇരട്ടക്കൊലക്കേസില്‍ ഹാജരായ അഭിഭാഷകനായി സര്‍ക്കാര്‍ ചെലവാക്കിയത് അറുപത് ലക്ഷം രൂപയാണ്. ഇതേ കേസില്‍ മറ്റൊരു 25 ലക്ഷം രൂപ കൂടി സര്‍ക്കാര്‍ ചെലവാക്കി. ആകെ ചെലവ് ഒരു കോടിയോട് അടുക്കും.

Top