ഇടതുമുന്നണി യോഗം ഇന്ന് ; സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തും

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളജ് വിവാദത്തിന്റെ പേരില്‍ സി.പി.ഐഎമ്മിന്റേയും സി.പി.ഐയുടേയും വിദ്യാര്‍ഥി സംഘടനകള്‍ തമ്മിലുള്ള പോര് മൂര്‍ച്ഛിക്കുന്നതിനിടെ ഇടതുമുന്നണി യോഗം ഇന്ന് ചേരും. വൈകിട്ട് മൂന്ന് മണിക്ക് തിരുവനന്തപുരം എകെജി സെന്ററിലാണ് യോഗം ചേരുക. കേന്ദ്രസര്‍ക്കാരിനെതിരായ സമരവും സംസ്ഥാന സര്‍ക്കാരിന്റെ പ്രവര്‍ത്തനം വിലയിരുത്തലുമാണ് യോഗത്തിന്റെ അജണ്ട.

യൂണിവേഴ്‌സിറ്റി കോളേജില്‍ ബിരുദ വിദ്യാര്‍ഥി അഖിലിനെ വധിക്കാന്‍ ശ്രമിച്ച കേസുമായി ബന്ധപ്പെട്ട വിവാദങ്ങളും നെടുങ്കണ്ടത്ത് പ്രതി രാജ്കുമാറിന്റെ കസ്റ്റഡി മരണത്തില്‍ പൊലീസിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും യോഗത്തില്‍ ചര്‍ച്ചയായേക്കും. പ്രളയപുനര്‍നിര്‍മാണം, വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പുകള്‍ എന്നിവയും മുന്നണി യോഗത്തില്‍ ചര്‍ച്ചയാകും.

Top